തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
താമരശ്ശേരി : കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരൻ (65) നാണ് സ്വന്തം വീടിൻ്റെ ടറസിന് മുകളിൽ നിന്നും തേനീച്ച കുത്തേറ്റത്. വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം, ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂലിപ്പണിക്കാരനാണ് മരിച്ച ഭാസ്കരൻ.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ലീല.
മക്കൾ: ഷിബിന, ലിസ് ന.
