ഡയലോഗ് വേദിയിൽ മാറ്റം;ഓത്തിയിൽ കൺവൻഷൻ സെൻ്ററിലേക്ക് മാറ്റി

നാദാപുരം : യുക്തിയുടെ മതം എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഓപ്പൺ ഡയലോഗ് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാദാപുരത്ത് ഒരുക്കിയ പന്തലിൽ നിന്നും കല്ലാച്ചി ഓത്തിയിൽ കൺവൻഷൻ സെൻ്ററിലേക്ക് മാറ്റി. ഇന്ന്(ഞായർ) വൈകുന്നേരം 4 മണിക്ക്  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതരും വാഗ്മികളും വിഷയമവതരിപ്പിക്കുന്ന പരിപാടിയിൽ സംശയനിവാരണത്തിനും അവസരം ഉണ്ടാകും. സ്ത്രീകൾക്കും വിശാലമായ സൗകര്യങ്ങൾ കൺവർഷൻ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍