പെരുമഴക്കാലം;മഴ കനക്കുന്നു
സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജില്ലകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ശക്തമായ കാറ്റിനൊപ്പം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ ജൂൺ 1 ന് എത്തേണ്ട കാലവർഷം ഇന്നലെ കേരളത്തിൽ എത്തി. 16 വർഷം മുൻപ് 2009 ൽ മെയ് 23 കാലവർഷം എത്തിയതിന് ശേഷം നേരത്തെ എത്തുന്നത് ഇപ്പോഴാണ്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ ഈ മാസം 27-ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീൻപിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകർച്ചാവ്യാധി മുന്നറിയിപ്പും നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍