എസ്ഡിപിഐ മണ്ഡലം പ്രവർത്തക കൺവെൻഷൻ

പൂനൂർ: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം 2025ൻ്റെ ഭാഗമായി പൂനൂരിൽ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കഴിഞ്ഞ ദിവസം അപകടത്തെ തുടർന്ന് മരണപ്പെട്ട പ്രവർത്തകൻ ഉള്ളിയേരി ഫാസിൽ ഷായുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി മൗനം ആചരിച്ച ശേഷമാണ് കൺവെൻഷൻ തുടക്കം കുറിച്ചത്. 
മണ്ഡലം പ്രസിഡണ്ട് എൻവി നവാസ് അധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഹസീബ് സ്വാഗതവും ഉമർ പാറക്കൽ നന്ദിയും പറഞ്ഞു. SSLC, +2 മദ്രസ പൊതു പരീക്ഷ ( 5, 7, 10) വിജയികൾ, LSS USS തുടങ്ങി വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മണ്ഡലത്തിൻ്റെ സ്നേഹാദരം ജില്ലപ്രസിഡണ്ട് വിതരണം ചെയ്തു. വേദിയിൽ ജില്ലാ പ്രവർത്തക സമിതി അംഗം സഫീർ എം.കെ
മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ മുജീബ് പൂനൂർ പി കെ സുലൈഖ, ജോ : സിക്രട്ടറി നഫീസഹിന്ദ്,ട്രഷറർ ഷമീർ കെ , സെക്രട്ടറി മുഹമ്മദ് EK, . വിമൻ ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം പ്രസിഡണ്ട് താഹിറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍