റാങ്ക് ജേതാവിന്അനുമോദനം
താമരശ്ശേരി : വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് നടത്തിയ അഞ്ചാം ക്ലാസ്സ് പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ പൂനൂർ സലഫി മദ്റസയിലെ ഫലാഹ് അബ്ദുല്ല സി.പി ക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ ജമാൽ മദനി മധുരം നൽകി ആദരിച്ചു. 400 ൽ 394 മാർക്ക് നേടിയാണ് ഫലാഹ് റാങ്ക് കരസ്ഥമാക്കിയത്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ അബ്ദുൽ നാസർ മദനി, ജില്ലാ മുഫത്തിശ് ഒ റഫീഖ് മാസ്റ്റർ, ജില്ലാ കോംപ്ലക്സ് സെക്രട്ടറി സി.പി ഷജീർ,സലഫി മദ്റസ സെക്രട്ടറി ടി.എം നൗഫൽ, സി.പി സാജിദ് സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍