മലയോര മേഖലയിൽ മഴ; ജാഗ്രത വേണം
താമരശ്ശേരി : മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് ചെറിയ രീതിയില്‍ കാറ്റ് വീശുന്നതിനാലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു.ഇന്ന് ജില്ലയില്‍ യെല്ലൊ അലേര്‍ട്ട് ആയിരുന്നെങ്കിലും മഴ കനത്തതോടെ ഓറഞ്ച് അലേര്‍ട്ടായി.
നാളെയും മറ്റന്നാളും നേരത്തെ തന്നെ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച വരെ മഴ കനത്ത് പെയ്തേക്കാം.അടിച്ചുറപ്പില്ലാത്ത വീടുകളിലോ അപകടത്തിലുള്ള മരങ്ങള്‍ക്ക് താഴെയോ മലപ്രദേശങ്ങളില്‍ താമസിക്കുന്നവരോ ആയവര്‍ കനത്ത ജാഗ്രത പാലിക്കുക.മഴ ഇനിയും ശക്തി പ്രാപിച്ചേക്കാമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍