കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; രണ്ട് നാടോടികൾ കസ്റ്റഡിയിൽ

കോഴിക്കോട് :  കോഴിക്കോട് ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം . രണ്ട് നാടോടികൾ പൊലീസ് കസ്റ്റഡിയിൽ . കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ ഇന്ന് രാവിലെ 10 : 30 യോടെയാണ് സംഭവം .

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് ചാക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബീച്ചിൽ ഉണ്ടായിരുന്ന പോലീസുകാരനെ വിവരം അറിയിക്കുകയായിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍