ഹെറോയിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ.കോരങ്ങാട് കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വില്പന വ്യാപക .
താമരശ്ശേരി:കോരങ്ങാട് - കോളിക്കൽ റോഡിൽ ടി.ടി. മുക്ക് വെച്ച് 0.05 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ.
ആസാമിലെ മോറി ഗോൺ സ്വദേശിയായ ഇംറാജുൽ ഇസ്ലാം (30) എന്ന ആളെ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി. എൻ. കെ യും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെപെക്ടർ ഗ്രേഡ് ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, മനോജ്. പി.ജെ, ഷഫീഖലി, ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.
അതേസമയം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കോരങ്ങാട് കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. സംശയ സാഹചര്യത്തിൽ കോളിക്കൽ അങ്ങാടിക്ക് സമീപത്തുനിന്ന്
ആസാം സ്വദേശിയായ യുവാവിൽ നിന്ന് സെറിഞ്ച് ഉൾപ്പെടെ നാട്ടുകാർ പിടികൂടിയിരുന്നു ഇയാൾ മൊബൈൽ ഉൾപ്പെടെ മോഷ്ടിക്കാറുണ്ടെന്ന് പരാതിയുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍