കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം:പൊല്ലാപ്പായി


കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം. കൊടുവള്ളി പോലീസ് ഇൻസ്പെക്ട‌ർ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ആഘോഷിച്ചത്. നേതാക്കൾക്കൊപ്പം ഏതാനും പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേരാൻ സ്റ്റേഷനിൽ എത്തിയിരുന്നു. ജന്മദിനാഘോഷത്തിന്റെ വിഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീഡിയോ പുറത്തുവന്നതോടെ ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കാണിച്ച് ഇൻസ്പെക്ടർക്കെതിരേ താമരശ്ശേരി ഡിവൈഎസ്‌പി റൂറൽ ജില്ലാ പോലീസ് മേധാവിക്ക്‌ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെ മേയ് 30-നാണ് ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് നേതാവ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്കെതിരേ നടപടിക്ക്‌ സാധ്യതയുണ്ടെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍