താമരശ്ശേരി ചുരത്തിൽ നിയന്ത്രണം.
താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു.
വൈകുന്നേരം 7 മണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയന്ത്രണം അർദ്ധരാത്രി വരെ തുടരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍