അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
കട്ടിപ്പാറ : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു... കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു.
ഭാവി തലമുറയെ ശരിയായ രീതിയിൽ വാർത്തെടുക്കുവാൻ ലഹരിക്കെതിരായ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. PTA പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ചു..
താമരശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ
അരുൺ സി മുഖ്യാതിഥിയായിരുന്നു. ലഹരി മാഫിയക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച് സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പഠനവും കലയും നമുക്ക് ലഹരിയായി വിദ്യാർത്ഥി കാലയളവിൽ കൊണ്ടുപോകാൻ സാധ്യമാകണമെന്ന് HM ജസീന kp സൂചിപ്പിച്ചു..
ചടങ്ങിൽ ഗ്രേസ് എജുക്കേഷണൽ ട്രസ്റ്റ്
ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ, എം പി ടി എ പ്രസിഡന്റ് സജ്ന നിസാർ, കെ സി ശിഹാബ് മാസ്റ്റർ, ഷബീജ് മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് സ്കൂൾ വിദ്യാർഥിനി ഫാത്തിമ മെഹ്ജബിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീക്ഷിക്കുകയും സുംബ ഡാൻസിൻ്റെ അവതരണവും ചടങ്ങിൽ കുട്ടികൾക്ക് ആവേശം പകർന്നു.
3B ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ മാഗസിൻ്റെ പ്രകാശനവും നിർവഹിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധപോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം മുതലായവും സംഘടിപ്പിച്ചു.
ദിൻഷാ ദിനേശ്, ഫൈസ് മാസ്റ്റർ, മിൻഹാജ് മാസ്റ്റർ, നീതു ടീച്ചർ, അനുശ്രീ ടീച്ചർ, റൂബി ടീച്ചർ, ഷാഹിന ടീച്ചർ, കെ.പി. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി തസ്ലീന പിപി നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്