അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
താമരശ്ശേരി: ജിവിഎച്ച്എസ്എസ് താമരശ്ശേരിയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൻ സി സി, എസ് പി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
എൻ സി സിയുടെ നേതൃത്വത്തിൽ ആരോഗ്യമാണ് ലഹരി എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പുഷപ് ചലഞ്ച് നടത്തി.
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊണ്ടുകൊണ്ട്സുംമ്പ ഡാൻസ് അവതരിപ്പിച്ചു.റീൽ നിർമ്മാണ മത്സരത്തിൽ 9 G ക്ലാസിലെ ഫാത്തിമ ഫെബിൻ മികച്ച റീലിന് സമ്മാനാർഹയായി.
ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയിൽ എൻ എസ് എസ് വളണ്ടിയർമാർ, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. താമരശ്ശേരി ഡിവൈഎസ് പി കെ സുഷീർ , പി ടി എ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് ,ഹെഡ് മാസ്റ്റർ അബ്ദുൽ ഗഫൂർ, ആർ.കെ. ഷാഫി, സുമയ്യ, ഡോ. ഇസ്മയിൽ മുജദ്ദിദി, സി പി ഒ സാഹിദ വി,ഉസൈൻ കുട്ടി, ബബിത, രമണി ,ഷാഹിന ,ഫിനോസ് എൻ എസ്, ഷീന പി.പി, ജസീന,ദീപജോസഫ്,ഉന്മേഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. പഴയ സ്റ്റാൻ്റിൽ നടന്ന ലഹരി വിരുദ്ധ സംഗമം കോഴിക്കോട് റൂറൽ എസ് പി കെ ഇ ബൈജു ഐ പി എസ് ഉദ്ഘാടനം ചെയ്തു. എ എസ് പി എ പി ചന്ദ്രൻ, അഷ്‌റഫ് കോരങ്ങാട്, ഡി വൈ എസ് പി കെ. സുഷീർ ,ആർ കെ ഷാഫി, എസ് എച്ച് ഒ സായൂജ് കുമാർ, എസ് ഐ ശ്രീജിത്ത് , വി എം മെഹറലി ,അബ്ദുൽ ഗഫൂർ, ഷമീർ ബാവ, ഡോ. ഇസ്മായിൽ മുജാദ്ദിദി എന്നിവർ സംസാരിച്ചു. എസ് ഐ സുനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് എൻ എസ്. എസ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍