തൃശൂർ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണു: മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം


തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്.

വിശ്വംഭരന്‍ എന്നയാളുടേതാണ് ഈ രണ്ടുനില കെട്ടിടം. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍