വിദ്യാർഥി കർഷക അവാർഡ് ആയിഷ അംനക്ക്
കട്ടിപ്പാറ :കട്ടിപ്പാറ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കുട്ടികൾക്കായി ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡിന് അർഹയായി കട്ടിപ്പാറ മൂത്തൊറ്റിക്കൽ നസ്രത്ത് എൽ.പി സ്കൂൾ നാലാം നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ അംന എം എ .
സലാം, ഫൈസലാബി ദമ്പതികളുടെ മകളാണ് ആയിഷ അംന തൻ്റെ ഒഴിവു സമയങ്ങൾ കൃഷിക്കായി മാറ്റി വെച്ചതിന്റെ ഫലമായാണ് അവാർഡ് സ്വന്തമാക്കിയത്. സ്കൂളിൽ പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ സ്കൂൾ പ്രധാന അധ്യാപിക ചിപ്പി രാജ് കുട്ടി കർഷകയെ ആദരിക്കുകയും പഠനത്തോടൊപ്പം കൃഷിക്കും പ്രാധാന്യം നൽകുന്ന അംന മറ്റു കുട്ടികൾക്ക് ഉത്തമ മാതൃകയാണെന്ന് പറയുകയും ചെയ്തു. സ്കൂൾ മാനേജർ ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി സ്കൂൾ പി ടി എ പ്രസിഡണ്ട് ഷാഹിം ഹാജി എന്നിവർ മികച്ച ഈ നേട്ടത്തിന് അഭിനന്ദനങ്ങൾ നേർന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍