താമരശ്ശേരി താലൂക്ക് തഹസിൽദാരെ താലൂക്ക് വികസന സമിതി ആദരിച്ചു -


താമരശ്ശേരി : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ താഴ്വാരം -മണ്ണാത്തിയേറ്റ് മലയിലുണ്ടായ ശക്തമായ മലയിടിച്ചിലിൽ സംഭവം ഉണ്ടായി ഒരു മണിക്കൂറിന് ഉള്ളിൽ 500- മിറ്റർ കുത്തനെയുള്ള മലവാരത്തിൽ എത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ ഉടൻ നൽകുകയും ചെയ്ത താമരശ്ശേരി തഹസിൽ ദാർ. സി. സുബൈറിനെ താമരശ്ശേരി താലൂക്ക് വികസന സമിതി ആദരിച്ചു. നിലവിൽ അടർന്ന് കിടക്കുന്ന കല്ലുകളും മറ്റും മാറ്റാനും ഇടിയാൻ സാധ്യതയുള്ള മലമുകളിലെ പാറക്കെട്ടിൻ്റെ ബാക്കി ഭാഗങ്ങൾ ശാസ്ത്രീയമായി പൊട്ടിച്ച് അടർത്തി ഒഴിവാക്കാനും നടപടി സ്വീകരിച്ചതായി തഹസിൽദാർ വികസന സമിതി യോഗത്തിൽ അറിയിച്ചു - യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് - കെ. എം അഷറഫ് അധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി അംഗങ്ങളായ റ്റി.സി. വാസു. ഭരതൻ മാസ്റ്റർ, കെ.വി. സെബാസ്റ്റ്യൻ, സലിം പുല്ലടി. മോയിൻകുട്ടി പി. സി. ജോൺസൻ . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ന്മാർ , ജൂനിയർ സൂപ്രണ്ട്-ഷിജു കെ. ഷിജോ രാജൂ -എം.വി.ഐ. വിവിധ ഡിപ്പാർട്ടമെൻ്റ് ഉദ്യോഗസ്ഥന്മാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍