കഥാരചന ശില്പശാല നടത്തി

താമരശ്ശേരി:ജി വി എച്ച്എസ്എസ് താമരശ്ശേരിയിൽ മലയാളവേദിയുടെ നേതൃത്വത്തിൽ കഥാരചനാശിൽപശാല നടത്തി .ഗ്രന്ഥശാല പ്രവർത്തകയും ,റിട്ടയേർഡ് പ്രധാനാധ്യാപികയുമായ വത്സല ടീച്ചറും ,പുഷ്പ ടീച്ചറുമാണ്
 ശില്പശാല നയിച്ചത്. പ്രധാന അധ്യാപകൻ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ഷീബ സ്വാഗതവും ആശ എസ് നായർ നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ സജ്നാ ശ്രീധരൻ,അബ്ദുൽ റസാഖ് മലോറം ,അബ്ദുൾ നാസിർ എൻ കെ ,മിനി വില്യം ,ഷഹല എന്നിവർ സംസാരിച്ചു. നാല്പതോളം 
കുട്ടികൾ പങ്കെടുത്ത ശില്പശാലയിൽ നിന്നും രൂപം കൊണ്ട ‘ ഒറ്റ’എന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനം അനിത ടീച്ചർ നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍