എളേറ്റിൽ വട്ടോളിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് .

എളേറ്റിൽ: എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ  ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന  ബുസ്താന ബസ്സാണ്  അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്.
പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല. 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍