ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഓടയിൽ തള്ളി.


താമരശ്ശേരി :സംസ്ഥാനപാതയിൽ  കോരങ്ങാട് അങ്ങാടിയിലെ ഓടയിലേക്ക് ആണ് കക്കൂസ് മാലിന്യം തള്ളിയത്.

ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം രാത്രിയിൽ ഓടയിലേക്ക് പമ്പ് ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോരങ്ങാട് സമീപപ്രദേശങ്ങളിൽ മാലിന്യം തള്ളിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍