കൂടത്തായി പാലം പുതുക്കി പണിയണം;മുസ്ലിം ലീഗ് ധർണ നടത്തി
കൂടത്തായി പാലം അപകട ഭീഷണിയിൽ
മുസ്ലിംലീഗ് ധർണ്ണ നടത്തി
കൂടത്തായി: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ പാലത്തിലെ തൂണിന് ഇളക്കം തട്ടിയതിനാലും മുകൾഭാഗത്ത് ടാറിംഗ് ഇളകി സ്ലാബിന് വിള്ളൽ വീണതിനാലും അപകട ഭീഷണിയുയർത്തി നിൽക്കുന്നതിനാലും ജനങ്ങളുടെ ആശങ്കയകറ്റി അടിയന്തരമായി പരിഹാര നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിലീഗ് പാലത്തിന് സമീപം ധർണ്ണ നടത്തി. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് വി.എം ഉമ്മർ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ അസീസ് അധ്യക്ഷനായി. ഓമശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ വി.കെ ഇമ്പിച്ചിമോയി,വൈസ് പ്രസിഡന്റ് പി.പി കുഞ്ഞമ്മദ്, ഒന്നാം വാർഡ് മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ.കെ മുജീബ്, എ.കെ കാതിരി ഹാജി, റഫീഖ് കൂടത്തായി,ശരീഫ് പള്ളിക്കണ്ടി,പി.പി ജുബൈർ, വി.കെ മോയിൻ, ജാഫർ പള്ളിക്കണ്ടി സംസാരിച്ചു. പി.പി അബ്ദുൽ ഖാദർ,ടി.കെ ജീലാനി, മുനീർ കൂടത്തായി,എ.കെ ശാനവാസ്,എ.കെ ഹംസ,ഒ.പി മുഹമ്മദ് ഹാജി, എ.കെ മജീദ്, എ.കെ.സി അസീസ്,എം.എം സുഹൈൽ,എം.ടി മുഹമ്മദ്,സി.കെ ഫൈസൽ, പി.പി കുഞ്ഞിമുഹമ്മദ്,സി.എം ഗഫൂർ,കെ.കെ സുബൈർ, എ.കെ റാമിസ്,മുജീബ് കൂളിക്കുന്ന്, പോക്കർ കാക്കോഞ്ഞി, പി.പി മശ്ഹൂദ്, വി.കെ ആശിർ,കെ.പി ശൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍