പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചു; പി കെ ബുജൈർ കസ്റ്റഡിയിൽ
കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ പൊലീസ് കസ്റ്റഡിയില്‍. കുന്നമംഗലം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട് പടനിലത്തിന് സമീപം ചൂലാവയലില്‍ വച്ചായിരുന്നു സംഭവം. 332, 353 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് ബുജൈറിനെ കോടതിയില്‍ ഹാജരാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍