കുടുംബ സംവിധാനത്തിൻ്റെ പവിത്രത പുതു തലമുറക്ക് പകർന്നു കൊടുക്കാൻ മഹല്ലുകൾ മുന്നിട്ടിറങ്ങണം സുലൈമാൻസ്വബാഹി
കട്ടിപ്പാറ : കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ കുടുംബ സംവിധാനങ്ങളുടെ പവിത്രത പുതു തലമുറക്ക് പകർന്നു കൊടുക്കാൻ മഹല്ലുകൾ മുന്നിട്ടിറങ്ങണമെന്ന് യുവ ഇസ്ലാഹീ പണ്ഡിതൻ സുലൈമാൻ സ്വബാഹി ഉദ്ബോധിപ്പിച്ചു. " പവിത്രമാണ് കുടംബം, പരിശുദ്ധമാണ് ബന്ധങ്ങൾ " എന്ന പ്രമേയത്തിൻമേൽ കട്ടിപ്പാറ ശാഖാ കെ. എൻ. എം . കമ്മിറ്റി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താമരശ്ശേരി മണ്ഡലം കെ.എൻ.എം. പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ കെ.എം. അഷ്റഫ്, വി.കെ. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസീഡിയം അലങ്കരിച്ചു. താമരശ്ശേരി മണ്ഡലം കെ എൻ എം ജനറൽ സെക്രട്ടരി പി.പി.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും ശാഖാ പ്രസിഡണ്ട് പി അബ്ദല്ല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപടെ ധാരാളം പേർ സംഗമത്തിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍