3,791 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജിന് 3,791 പേർക്ക് കൂടി അവസരം. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ നേരത്തേ ബാക്കിയുണ്ടായിരുന്ന 58 പേർ, കഴിഞ്ഞ ഹജ്ജിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 918 പേർ ഉൾപ്പെടെയുള്ളവർക്കാണ് വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് ഇപ്പോൾ അവസരം ലഭിച്ചത്. നേരത്തേ 8,530 പേരെ ഹജ്ജിന് തിരഞ്ഞെടുത്തിരുന്നു. ഇതോടെ 12,321 പേർക്ക് ഹജ്ജിന് അവസരം ലഭിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ അടുത്ത മാസം 11നകം ആദ്യഗഡുവായ 1,52,300 രൂപ അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ- ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ് ബി ഐ അല്ലെങ്കിൽ യൂനിയൻ ബേങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍: 04832710717...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍