AZTECA 4.0 സ്പോർട്സ് മീറ്റിന് സമാപനം

കട്ടിപ്പാറ: കന്നൂട്ടിപ്പാറ ഐ യു എം എൽ പി  സ്കൂൾ സ്പോർട്സ്  AZTECA 4.0  സമാപിച്ചു.

 67പോയ്ന്റ്സ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി യെല്ലോ ഗ്രൂപ്പ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി . 62 പോയ്ന്റ്സു മായി റണ്ണേഴ്സ് കപ്പ്‌ കരസ്ഥമാക്കി 
 ബ്ലു ഗ്രൂപ്പ് തൊട്ടു പിന്നാലെ ട്രാക്കിൽ നിറഞ്ഞാടി..

30പോയ്ന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി റെഡ് ഗ്രൂപ്പ് അവരുടെ സാന്നിദ്ധ്യം ഉറപ്പിച്ചു.

 27 പോയിന്റുമായി നാലാം സ്ഥാനം കരസ്ഥമാക്കി ഗ്രീൻ ഗ്രൂപ്പ് വരവ് അറിയിച്ചു..

 ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ ടീമുകൾക്ക് പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ ട്രോഫി കൈമാറി.

നാല് ഗ്രൂപ്പുകളായി തിരിച്ച് ട്രാക്കിൽ പോരാടിയ വിദ്യാർത്ഥികളെ പ്രശംസിച്ചുകൊണ്ട് സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർകുട്ടി സംസാരിച്ചു.. തുടർന്ന് മെഡലുകളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് കൈമാറി..

 സബ്ജില്ലാ സ്പോർട്സ് എൽ പി കിരീടം ഇത്തവണയും നമ്മുടെ വിദ്യാലയത്തിലേക്ക് കൊണ്ടുവരണമെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാന അധ്യാപിക 
കെ പി ജസീന സംസാരിച്ചു.

ചടങ്ങിൽ എസ് എം സി കൺവീനർ
 സലാം കന്നൂട്ടിപ്പാറ,വിങ്സ് പ്രിൻസിപ്പൽ സജീന ടീച്ചർ, എസ്. ആർ ജി കൺവീനർ ദിൻഷാ ദിനേഷ്, സ്പോർട്സ് ക്ലബ്ബ് കൺവീനർ ഫൈസ് ഹമദാനി, സ്പോർട്സ് കോഡിനേറ്റർ കെസി ശിഹാബ്, ഷബീജ് ടി, തസ്ലീന പി പി, നീതു പീറ്റർ, റൂബി എം എ, അനുശ്രീ എ കെ, ഷാഹിന കെ കെ,തസ്‌നി എ കെ,മുഹമ്മദലി പി കെ എന്നിവർ സംബന്ധിച്ചു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍