പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: പാലക്കാട് വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശികളായ ഷരീഫ് (40), സഹോദരി ഷഹാന (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ തീ ആളികത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ തന്നെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഫീഖിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷഫീഖിന്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ വീട്ടില്‍ പരിശോധന ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലിസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍