തേങ്ങ വലിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു


നരിക്കുനി മടവൂര്‍ സിഎം മഖാം റോഡില്‍  തേങ്ങ വലിക്കുന്നതിനിടെ  കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മുട്ടാഞ്ചേരി  പറയരുകോട്ടയില്‍ പരമേശ്വരന്‍ (56)ആണ് മരിച്ചത്. 
സ്വകാര്യ സ്ഥലത്തുള്ള തെങ്ങില്‍ നിന്നാണ് തേങ്ങ വലിച്ചതുകൊണ്ടുരുന്നത്.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയാണ് കടന്നല്‍ കുത്തേറ്റത്. വൈകീട്ടോടെ മരണം സംഭവിച്ചു. പരേതരായ പറയരുകോട്ടയില്‍ അച്യുതന്‍ നായര്‍, ജാനകിയമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ബിന്ദു. മകന്‍: അലന്‍. സഹോദരങ്ങള്‍: നളിനി, ഉഷ, ഷീല, ഷീബ, ജയഭാരതി, സതി, സിന്ധു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍