വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു
എകരൂൽ :കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ എകരൂൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും, സാമൂഹ്യ തിന്മകൾക്കുമെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.
സമൂഹത്തിൻ്റെ ഭദ്രതയും ഐക്യവും കാത്തു സൂക്ഷിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. വിസ്ഡം മണ്ഡലം വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ നാസർ മദനി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ സെക്രട്ടറി സി.പി സാജിദ്, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി മുബശിർ അവേലം, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ആദിൽ അമീൻ വി.കെ സുബൈർ വിഷയങ്ങൾ അവതരിപ്പിച്ചു.വിസ്ഡം ഏകരൂൽ യൂനിറ്റ് പ്രസിഡണ്ട് നൗഷാദ് മുണ്ടക്കൽ ,സെക്രട്ടറി ഉമർ പെരുമയിൽ, സുനീർ ഇ.കെ, ഹിഷാം എം.വി, മുഹമ്മദ് അശ്ബിൽ, ഷംനാദ് സി.പി സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍