കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു


ഓമശ്ശേരി: ബൈക്കിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോയിസ്സൻ മകൻ ജബ്ബാർ (45) ആണ് മരിച്ചത്.

ഇന്നലെ രാത്രി എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കു പറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കൂടത്തായി മണി മുണ്ട ചെന്നിക്കൽ കുഞ്ഞാലിയുടെ മരുമകനാണ്.

സഹോദരൻ : ലത്തീഫ്

മയ്യിത്ത് ഓടത്തെരുവിലുള്ള വീട്ടിലേക്ക് കൊണ്ടുവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍