തലയാട് നിയന്ത്രണം വിട്ട് കാർ ഓട്ടോയിൽ തട്ടി കടയിലേക്ക് ഇടിച്ചു കയറി.

തലയാട്: തലയാട് സമീപം പടിക്കൽവയൽ ജംഗ്ഷനിൽ രാവിലെ 9 മണിയുടെ ആയിരുന്നു വാഹനാപകടം. 

ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ പടിക്കൽവയൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച് പടിക്കൽ ജംഗ്ഷനിൽ പലചരക്ക് കച്ചവടം നടത്തുന്ന ഗഫൂറിന്റെ കടയിലേക്ക് വാഹനമിടിച്ച് കയറുകയായിരുന്നു.

കടയുടെ സമീപം നിൽക്കുകയായിരുന്ന സ്ത്രീയുടെ ദേഹത്തേക്കാണ് തട്ടുകയും, കടയിലുണ്ടായിരുന്ന ബേക്കറി ഗ്ലാസിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.. പരിക്കേറ്റ സ്ത്രീയെയും വാഹനത്തിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍