മാനസ ഗ്രാമം പ്രഖ്യാപനവും കുടിവെള്ള സ്രോതസ്സ് ക്ളോറിനേഷ നും

താമരശ്ശേരി: ജീവി എച്ച്എസ്എസ് താമരശ്ശേരി വിഎച്ച്എസ്ഇ വിഭാഗത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ (നാഷണൽ സർവീസ് സ്കീം ) മാനസ ഗ്രാമം ( ദത്തു ഗ്രാമം) പ്രഖ്യാപിച്ചു. 

താമരശ്ശേരി പഞ്ചായത്തിലെ നാലാം വാർഡിലെ ഇരുമ്പൻചീടാൻകുന്ന് കോളനിയും പരിസരപ്രദേശത്തുള്ള 100 വീടുകളും ചേരുന്നതാണ് മാനസ ഗ്രാമം.
 വാർഡ് മെമ്പർ  വി എം വള്ളി മാനസ ഗ്രാമം പ്രഖ്യാപനം നടത്തി.

 സ്കൂൾ പിടിഎ പ്രസിഡന്റ്  വിനോദൻ അധ്യക്ഷത വഹിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ  അനിൽകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  രമണി ടി എസ്, അധ്യാപകരായ  ഖദീജ,  Dr.സിന്റ ഐസക്,  രാധ,  സുനിത,  രാമചന്ദ്രൻ, കുമാരി ഐശ്വര്യ, കുമാരി ശ്രീലക്ഷ്മി, വളണ്ടിയർ പ്രതിനിധികളായ സാഹിർ, അർഷദ്, അൻസിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് ലീഡർ അനു അഫ്രിൻ നന്ദി പറഞ്ഞു.
 തുടർന്ന് എൻഎസ്എസ് വളണ്ടിയർമാർ, വാർഡ് മെമ്പർ  വി എം വള്ളി, വാർഡ് കൺവീനർ ഷരീഫ്, പൊതുപ്രവർത്തകരായ  വസന്തകുമാർ, ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ നൂറോളം വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍