നാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് നാടിൻ്റെ ആദരവ്

താമരശ്ശേരി : ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കോരങ്ങാട് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽ നാലുവർഷത്തെ സുത്യർഹമായ സേവനമനുഷ്ഠിച്ചു യാത്രയായ 
ഡോക്ടർ വിദ്യക്കുള്ള  ആദരവ് നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി കിടപ്പു രോഗികൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്ന ചടങ്ങിൽ ആണ് പ്രസ്തുത ആദരവ് സംഘടിപ്പിച്ചത്.

സുരക്ഷാ സോണൽ രക്ഷാധികാരി  *കെ ബാബുവിൽ നിന്ന്  ഉപഹാരം  ഏറ്റുവാങ്ങി.    നാടിൻറെ സ്നേഹം സുരക്ഷയിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് "സ്നേഹ ഉപഹാരം സ്വീകരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു.
ചടങ്ങിൽ സോണൽ ജനറൽ കൺവീനർ പി എം അബ്ദുൽ മജീദ് സുരക്ഷാ സോണൽ ഭാരവാഹി വി ലിജു സുരക്ഷാ മേഖല ചെയർമാൻ പി ബിജു മേഖല കൺവീനർ കെ പി നാരായണൻ മാസ്റ്റർ 
മുതിർന്ന സന്നദ്ധ പ്രവർത്തകൻ ടി കെ തങ്കപ്പൻ മാസ്റ്റർ നാലാം വാർഡ് ഗ്രാമപഞ്ചായത്ത് മെമ്പർ 
വി എം വള്ളി സുരക്ഷയുടെ മേഖല ട്രഷറർ ടിഎം അബ്ദുൽ ഹക്കീംമാസ്റ്റർ  സുരക്ഷയുടെ കമ്മറ്റി അംഗങ്ങളും വളണ്ടിയർമാരും ആയിട്ടുള്ള പി എം ശശി കെ പി ഷംസീർ കെ വി അബ്ദുല്ലത്തീഫ് ഇൻഷുറഹ്മാൻ 
കെ കെ ശരീഫ് എൻപി സുന്ദരൻ അയമു കോരങ്ങാട് സിസ്റ്റർമാരായ വി ഷിജി 
ദിവ്യാസജിത്ത് 
സി പി കൃഷ്ണൻകുട്ടി തുടങ്ങിയവരും വളണ്ടിയർമാരും നാട്ടുകാരും മറ്റും പരിപാടിയിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍