കന്നൂട്ടിപ്പാറ അംഗൻവാടിയിൽ ഓണം ആഘോഷിച്ചു.
താമരശ്ശേരി: കൊടുവള്ളി ഐ.സി.ഡി.എസ്സിനു കീഴിൽ പ്രവർത്തിക്കുന്ന കന്നൂട്ടിപ്പാറ അംഗൻവാടിയിലെ ഓണാഘോഷ പരിപാടികൾ ഗംഭീരമായി നടന്നു. ഓണാഘോഷം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു.
എ.എൽ.എം.എസ്.സ്സി.അംഗം പൊയിൽ അസീസ് സ്വാഗതം പറഞ്ഞു. സലാം കന്നൂട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.ഐ-യു.എം.എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി-ജസീന ടീച്ചർ, ഹർഷിത,രജിത, ഷാനിബ, ഷഹന, തസ്നി, ജസ്ന, സജന ആശംസകളർപ്പിച്ചു.
അംഗൻവാടി വർക്കർ സനിഷ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികളുടെയും, രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ നടന്നു.വിദ്യാർത്ഥികൾക്ക് ഓണസദ്യയും, സമ്മാനങ്ങളും വിതരണം ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍