കെ.എൻ എം താമരശ്ശേരി കൊടുവള്ളി കോംപ്ലക്സ് ബാലവേദി ഫുട്ബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചു.

താമരശ്ശേരി : കെ എൻ എം താമരശ്ശേരി കൊടുവള്ളി കോംപ്ലക്സ് എം എസ് എം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻ്റ് ഓമശ്ശേരിയിൽ ആരംഭിച്ചു. തിരുവമ്പാടി, കോളിക്കൽ, കല്ലുരുട്ടി, പുത്തൂർ,മണ്ണിൽകടവ്, പ്രാവിൽ, കിഴക്കോത്ത്, അടിവാരം എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് ടൂർണ്ണമെൻ്റിൽ മാറ്റുരക്കാൻ എത്തിയത്. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഗംഗാധരൻ് ഉദ്ഘാടനം ചെയ്തു. ഷഹബി മണ്ണിൽകടവ് അധ്യക്ഷത വഹിച്ചു. ഷാജി മണ്ണിൽ കടവ്, പി.പി. അബ്ദുസ്സലാം മാസ്റ്റർ, റഹ്മത്തുല്ല സ്വലാഹി, അബ്ദുസ്സലാം പൂത്തൂർ,, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഇസ്തികാർ തിരുവമ്പാടി സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍