മുജാഹിദ് സമ്മേളനംനാളെ പൂനൂരിൽ

പൂനൂർ: ആത്മീയ ചൂഷണങ്ങൾക്കെതിരെ പൊതു സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം നാളെ (സെപ്തം: 26 വെള്ളി) പൂനൂരിൽ നടക്കും. ടൗണിനോട് ചേർന്ന് വടക്കെമണ്ണിൽ പറമ്പിൽ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വിസ്ഡം പണ്ഡിതസഭാ അംഗം മൗലവി ഷിഹാബ് എടക്കര ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, സംസം അബ്ദുറഹിമാൻ, സി.പി സാജിദ്, കെ നാസർ മദനി, വി.കെ ഉനൈസ് സ്വലാഹി പ്രസംഗിക്കും. പരിപാടി ശ്രവിക്കുന്നതിന് സ്ത്രീകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍