ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
മലപ്പുറം അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
അരീക്കോട് സ്റ്റേഷൻ പരിധിയിലെ വടശ്ശേരിയിൽ ഇന്ന് വൈകീട്ടാണ് സംഭവം. വാടകവീട്ടിൽ വെച്ചാണ് 38കാരിയായ രേഖയെ ഭർത്താവ് വെട്ടി കൊലപെടുത്തിയത്. സംഭവ സ്ഥലുണ്ടായിരുന്ന 8 വയസുകാരനായ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്. പിന്നാലെ വീടിനകത്ത് പ്രതിയായ വിപിൻദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍