നസ്രത്ത് യുപി സ്കൂൾ വിളംബര റാലി നടത്തി.
കട്ടിപ്പാറ: മലയോര കുടിയേറ്റ മേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന കട്ടിപ്പാറ നസ്രത്ത് യു പി സ്കൂൾ അതിന്റെ അമ്പതാം വാർഷികം സുവർണ്ണ ജൂബിലിയായി ആഘോഷിക്കുന്നു . സുവർണ്ണ ജൂബിലിയുടെ ഭാഗമായി സ്കൂൾമൈതാനത്ത് നിന്ന് ആരംഭിച്ച താളവർണ വിസ്മയങ്ങളുടെയും നൂറുകണക്കിന് രക്ഷിതാക്കളുടെയും സ്കൗട്ട്,ഗൈഡ്, ജെ ആർ സി,ബാൻഡ് ട്രൂപ്പ് എന്നിവരുടെ അകമ്പടിയോടെ വർണ്ണ ശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ പ്രേംജി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു, സ്കൂൾ മാനേജർ റവറന്റ് ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി,അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ബ്ലസ്സി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിതീഷ് കല്ലുള്ള തോട്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാഹിo ഹാജി, സുരജ ജയപ്രകാശ് , ജിൻസി തോമസ്, താര അബ്ദുറഹിമാൻ ഹാജി, ഷാൻ കട്ടിപ്പാറ, സി കെ സി അസൈനാർ, വി പി ബാബു , ലത്തീഫ് പി എ, എം എ നിനീഷ്. അസീസ്,എന്നിവർ സംസാരിച്ചു.എൽ പി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി പ്രധാന അധ്യാപകരായ ചിപ്പി രാജ് ,ബെസി കെ യു , മഹേഷ് ബാബു വർഗീസ്,അധ്യാപകരായ ഷിബു കെ.ജി, തോമസ് കെ.യു
പിടിഎ പ്രസിഡണ്ട്, ഷാനിഷ്,എം പി ടി എ പ്രസിഡണ്ട് ബിന്ദു ബൈജു കമ്മറ്റി അംഗങ്ങളായ സലീം പുല്ലടി ,ബാബു ചെട്ടിപ്പറമ്പിൽ, ഒ കെ മുഹമ്മദ് ,ജോഷി മണിമല ജോസ് ടി.ജി. ശ്രീജു വർഗ്ഗീസ് .തുടങ്ങിയവർ വിളംമ്പര ഘോഷയാത്രക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍