ഫ്രഷ്ക്കട്ട്; പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു


താമരശ്ശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ച സാഹചര്യത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് നിരോധനാ ജ്ഞ പ്രഖ്യാപിച്ചു.ഫ്രഷ്ക്കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് ക്കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് ഇന്നു മുതൽ ഏഴു ദിവസത്തേകക്ക് ജില്ലാ കലക്ടർ നിരോധനാ ജ്ഞപ്രഖ്യാപിച്ചത്. 


ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താൽകാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്കരണ പ്ലാൻ്റ് തുറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകൾ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് ഉടമകൾ അറിയിച്ചിരുന്നു. പ്ലാന്റ് തുറന്നുപ്രവർത്തിച്ചാൽ സമരം ശക്തമായി തുടരുമെന്നും പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങൾ തടയുമെന്നും സമരസമിതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍