കൊയിലാണ്ടിയിൽ നഗരത്തിലെ കടകളിൽ വീണ്ടും മോഷണ ശ്രമം
കൊയിലാണ്ടി: നഗരത്തിലെ കടകളിൽ വീണ്ടും മോഷണ ശ്രമം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പിക്‌സ് ആർട് പ്രിന്റിംഗ് പ്രസ് ഷോപ്പിലും താഴത്തെ നിലയിലുള്ള മൈബൈൽ ഷോപ്പ്, സമീപത്തെ ഒരു കടയിലും ആണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്പ പിക്‌സ് ആർടിൻ്റെ ഗ്ലാസ് ഡോർ തകർത്ത നിലയിലാണ്. മറ്റു രണ്ട് കടകളുടേയും പൂട്ടുമാണ് തകർത്തത്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. മോഷ്ടാവിന്റെ ദൃശ്യം കടകളിലെ സിസസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തുള്ള മമ്മീസ് ആർക്കെയ്‌ഡിലെയും സമീപത്തെയുമായി നാല് കടകളിൽ മോഷണം നടന്നിരുന്നു. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍