കേരളീയം പുരസ്‌കാരം എം.കെ സൗദാ ബീവി ഏറ്റുവാങ്ങി
താമരശ്ശേരി: തീരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിന് ഏര്‍പ്പെടുത്തിയ കേരളീയം പുരസ്‌കാരം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സൗദാ ബീവി ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പുരസ്‌കാരം സമ്മാനിച്ചു. അഡ്വ. ഐ ബി സതീഷ് എംഎല്‍എ അധ്യക്ഷനായി.
അന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍എമാരായ സി.കെ ഹരീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കുറുക്കോളി മൊയ്തീന്‍, മുന്‍ എംഎല്‍എ അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ്, കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി, ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ പൂവച്ചല്‍ സുധീര്‍, ചെയര്‍മാന്‍ പി.എം ഹുസൈന്‍ ജിഫ്‌രി
എന്നിവര്‍ സംസാരിച്ചു. സൗദാ ബീവി മറുമൊഴി നിര്‍വഹിച്ചു.
ജനപ്രതിനിധിയായും ജീവകാരുണ്യ പ്രവര്‍ത്തകയായും കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
വയനാട് ചൂരല്‍മല ദുരന്തം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മാതൃകാപരമായ സേവനമാണ് അവര്‍ നടത്തിവരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍