കലാഹൃദയങ്ങൾക്ക് വിരുന്നൊരുക്കാൻ കോടഞ്ചേരി സെൻറ് ജോസഫ്സ് എൽ പി സ്കൂൾ ഒരുങ്ങി
കോടഞ്ചേരി : 4,5 തീയതികളിൽ നടക്കുന്ന താമരശ്ശേരി സബ്ജില്ലാ കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത് കോടഞ്ചേരി സെൻറ് ജോസഫ്സ് എൽ പി സ്കൂളിലാണ്. ഹെഡ്മാസ്റ്റർ ജിബിൻ പോളിന്റെയും , ചെയർമാൻ സിബി തൂങ്കുഴിയുടെയും, കൺവീനർ ഷിജോ ജോണിന്റെയും നേതൃത്വത്തിൽ ഭക്ഷണത്തിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കളയുടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഇരിപ്പിട സംവിധാനങ്ങളും പന്തലുകളും കസേരകളും തയ്യാറായിക്കഴിഞ്ഞു. പാചകപ്പുരയിൽ പാചകക്കാർ നാളത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ആരംഭിച്ചു .പിടിഎ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും സഹായിക്കുന്നതിന് രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍