സർക്കാരിന്റെ ക്രിസ്മസ് സമ്മാനം, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു.
ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഓഫറുമായി സപ്ലൈക്കോ. ജനുവരി ഒന്ന് വരെയാണ് സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയര്‍ നടക്കുക.ഫെയറുകളില്‍ കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാകും.
500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു കിലോ ശബരി ഉപ്പിന് ഒരു രൂപ നല്‍കിയാല്‍ മതി. കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും. 500 രൂപയാണ് കിറ്റിന്റെ വില. പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക.
ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50% വരെ വിലക്കുറവുണ്ടായിരിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280 ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കും. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍