താമരശ്ശേരി അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു


താമരശ്ശേരി : അഖിലഭാരത അയ്യപ്പസേവാ സംഘം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ എഴുപതാമത് അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു.
താമരശ്ശേരി കോട്ടയിൽ ക്ഷേത്രസന്നിധിയിൽ തയ്യാറാക്കിയ താൽക്കാലിക ക്ഷേത്രത്തിൽ രാവിലെ
ഗണപതിഹോമം, താഴികക്കുട സമർപ്പണം, അയ്യപ്പപൂജ, മേളം എന്നിവ നടന്നു.അയ്യപ്പ ഭജനമഠത്തിൽ രാവിലെ ഗണപതിഹോമം ഭഗവതിസേവ അയ്യപ്പ പൂജ എന്നിവ നടന്നു.

ഉച്ചയ്ക്ക് ആനന്ദകുടീരം മഠത്തിൽ വെച്ച് നടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
വൈകിട്ട് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ചാലപ്പറ്റ ശിവ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ചു . അയ്യപ്പൻറെ തിടമ്പേറ്റിയ ഗജവീരന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് കാരാടി ,താമരശ്ശേരി ടൗൺ,
കോവിലകം റോഡ്, ചുങ്കം വഴി കോട്ടയിൽ ക്ഷേത്ര സന്നിധിയിലെ വിളക്കുത്സവ വേദിയിൽ എത്തിച്ചേർന്നു.
ടീം ഗ്രാമം വയനാട് അവതരിപ്പിച്ച
വീരനടനം കൈകൊട്ടിക്കളി ഘോഷയാത്രയ്ക്ക് മിഴിവേകി.
പാലക്കാമ്പ് എഴുന്നള്ളിപ്പിന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ ശിവദാസൻ, ഗിരീഷ് തേവള്ളി, വി കെ പുഷ്പാംഗദൻ , വി പി രാജീവൻ, സുധീഷ് ശ്രീകല, കെ പി ഷിജിത്ത് , രാധാകൃഷ്ണൻ ഉണ്ണികുളം നീലഞ്ചേരി ബാലകൃഷ്ണൻ നായർ, ശ്രീധരൻ മേലെപാത്ത്
നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍