പ്രഭാത വാർത്തകൾ


 ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു*
കാ​ലി​ഫോ​ർ​ണി​യ: ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ടു​ന്ന സ​ഞ്ചാ​രി​യു​മാ​യി നാ​സ​യു​ടെ ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു. പുലർച്ചെ നാലോടെയാണ് അ​ണ്‍​ഡോ​ക്കിം​ഗ് പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് മു​ക​ളി​ൽ​വ​ച്ചാ​യി​രു​ന്നു അ​ണ്‍​ഡോ​ക്കിം​ഗ്.

ഭൂ​മി​യി​ലേ​ക്ക് പ​ത്ത​ര മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 2.11ന് ​പേ​ട​കം ക​ട​ലി​ൽ ഇ​റ​ങ്ങും. കാ​ലി​ഫോ​ർ​ണി​യ​യു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്നാ​ണ് പേ​ക​ടം ക​ട​ലി​ൽ ഇ​റ​ങ്ങു​ക. പ്ര​ത്യേ​ക ബോ​ട്ടു​പ​യോ​ഗി​ച്ച് പേ​ട​ക​ത്തെ വീ​ണ്ടെ​ടു​ത്ത് യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ടു​ക്കും.

ഫെ​ബ്രു​വ​രി​യി​ൽ മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ട്ട​തോ​ടെ​യാ​ണ് ദൗ​ത്യം വെ​ട്ടി​ച്ചു​രു​ക്കി മ​ട​ങ്ങു​ന്ന​ത്. നാ​സ​യു​ടെ സെ​ന കാ​ർ​ഡ്മാ​നും മൈ​ക്ക് ഫി​ൻ​കെ​യും, ജാ​ക്സ​യു​ടെ കി​മി​യ യു​യി​യും പി​ന്നെ റോ​സ്കോ​സ്മോ​സി​ന്‍റെ ഒ​ലെ​ഗ് പ്ലാ​റ്റ​നോ​വും അ​ട​ങ്ങു​ന്ന​താ​ണ് ക്രൂ 11 ​സം​ഘം. ഇ​തി​ൽ നാ​സ​യു​ടെ സ​ഞ്ചാ​രി​ക്കാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​ത്. എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി വെ​ളി​പ്പെ​ടു​ത്തി​ല്ല.

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്നം കാ​ര​ണം ദൗ​ത്യം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തും മ​ട​ക്ക​യാ​ത്ര നേ​ര​ത്തേ​യാ​ക്കു​ന്ന​തും.

    *​വേ​ദി​യി​ൽ വി​രി​ഞ്ഞ​തു ശ​ബ്ദ​വി​സ്മ​യം;പ​വി​ഴ​മ​ല്ലി ഹൗ​സ്ഫു​ൾ*
തൃ​ശൂ​ർ: ടൗ​ൺ​ഹാ​ളി​ലെ പ​വി​ഴ​മ​ല്ലി വേ​ദി​യി​ൽ മി​മി​ക്രി മ​ത്സ​രം തു​ട​ങ്ങി​യ​പ്പോ​ൾ പൂ​ര​ന​ഗ​രി ക​ണ്ട​ത് ഒ​രു പ​ക്കാ സി​നി​മാ​കൊ​ട്ട​ക പ്ര​തീ​തി. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മി​മി​ക്രി മ​ത്സ​രം കാ​ണാ​ൻ കാ​ണി​ക​ൾ ഇ​ര​ച്ചെ​ത്തി​യ​തോ​ടെ ഹാ​ൾ ഹൗ​സ്ഫു​ൾ!

ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​രം പ​തി​വു​ശ​ബ്ദാ​നു​ക​ര​ണ​ത്തോ​ടെ​യാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും വേ​ദി പെ​ട്ടെ​ന്നാ​ണ് ട്രെ​ൻ​ഡിം​ഗ് ഡ​യ​ലോ​ഗു​ക​ളി​ലേ​ക്കും ബി​ജി​എ​മ്മു​ക​ളി​ലേ​ക്കും ട്രാ​ക്ക് മാ​റ്റി​യ​ത്. അ​വ​ത​ര​ണ​രീ​തി​കൊ​ണ്ടും ശ​ബ്ദ​വി​സ്മ​യ​ങ്ങ​ൾ​കൊ​ണ്ടും സ​ദ​സി​നെ ഞെ​ട്ടി​ച്ച​തു മി​മി​ക്രി ക​ലാ​കാ​രി​ക​ൾ ആ​യി​രു​ന്നു.

*എ ​ഗ്രേ​ഡ് തി​ള​ക്കം*

ആ​ൺ​കു​ട്ടി​ക​ളി​ൽ മ​ത്സ​രി​ച്ച 14 പേ​രി​ൽ 11 പേ​രും പെ​ൺ​കു​ട്ടി​ക​ളി​ൽ മ​ത്സ​രി​ച്ച 15 ൽ 12 ​പേ​രും എ ​ഗ്രേ​ഡ് തി​ള​ക്ക​വു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്. പു​തി​യ പ്ര​മേ​യ​ങ്ങ​ൾ ഏ​റെ എ​ത്തി​യെ​ങ്കി​ലും അ​വ​ത​ര​ണ​ത്തി​ലെ പി​ഴ​വു​ക​ളും ശ​ബ്ദാ​നു​ക​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളും വി​ധി​ക​ർ​ത്താ​വാ​യ മി​മി​ക്രി​താ​രം സാ​ജു കൊ​ടി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

 *അ​ച്ഛ​ന്‍റെ വ​ഴി​യേ മ​ക​നും; മൈ​ക്കി​നു​മു​ന്നി​ൽ വി​റ​ച്ച ബാ​ല്യം,*
*ഇ​ന്ന് മി​മി​ക്രി​യു​ടെ സു​ൽ​ത്താ​ൻ*

തൃ​ശൂ​ർ: എ​ൽ​കെ​ജി​യി​ൽ പ​ഠി​ക്കു​മ്പോ​ൾ മൈ​ക്കി​നു മു​ന്നി​ൽ പ​ക​ച്ചു​നി​ന്ന് ക​ര​ഞ്ഞോ​ടി​യ ആ ​കൊ​ച്ചു​പ​യ്യ​ന​ല്ല ഇ​ന്നു നി​ഷാ​ൻ മു​ഹ​മ​ദ്. ഇ​ന്ന​വ​ൻ മൈ​ക്കി​നു​മു​ന്നി​ൽ നി​ന്നാ​ൽ സ​ദ​സ് ഒ​ന്ന​ട​ങ്കം നി​ശ​ബ്ദ​മാ​കും. പി​ന്നാ​ലെ ശ​ബ്ദ​വി​സ്മ​യ​ങ്ങ​ളു​ടെ മാ​ല​പ്പ​ട​ക്ക​ത്തി​നു തി​രി​കൊ​ളു​ത്തും. സം​സ്ഥാ​ന സ്കൂ​ൾ മി​മി​ക്രി വേ​ദി​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം​ത​വ​ണ​യും എ ​ഗ്രേ​ഡ് തി​ള​ക്ക​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് പാ​ലോ​റ എ​ച്ച്എ​സ്എ​സി​ലെ ഈ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി.

കോ​ഴി​ക്കോ​ടു​നി​ന്ന് തൃ​ശൂ​രി​ലെ ക​ലോ​ത്സ​വ​ന​ഗ​രി​യി​ലേ​ക്കു​ള്ള ഒ​രു വ്ലോ​ഗ​റു​ടെ യാ​ത്ര​യാ​യി​രു​ന്നു നി​ഷാ​ന്‍റെ പ്ര​മേ​യം. നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന കാ​ന്താ​ര ബി​ജി​എ​മ്മും മ​ന​സു​നി​റ​യ്ക്കു​ന്ന താ​രാ​ട്ടു​പാ​ട്ടും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​ബ്ദ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച പ്ര​ക​ട​നം സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ചു.

മി​മി​ക്രി താ​രം ഫൈ​സ​ൽ ഉ​ളി​യേ​രി​യു​ടെ​യും ത​സ്നി​യു​ടെ​യും മ​ക​നാ​യ നി​ഷാ​ൻ, പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച ക​ലാ​വാ​സ​ന​യെ പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളു​മാ​യി ചേ​ർ​ത്തു​വ​ച്ചാ​ണ് വേ​ദി കീ​ഴ​ട​ക്കി​യ​ത്. പ​രി​ശീ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക സ​മ​യം ചെ​ല​വി​ടാ​റി​ല്ലെ​ന്നും ഒ​ഴി​വു​വേ​ള​ക​ൾ അ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും സി​നി​മ​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും നി​ഷാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

*ചി​രി​യി​ല്ല, ക​ര​യി​പ്പി​ച്ച് എ​യ്ഞ്ച​ൽ*

തൃ​ശൂ​ർ: ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ കാ​ണി​ക​ൾ​ക്കു​മു​ന്നി​ൽ ഇ​ക്കു​റി മി​മി​ക്രി വേ​ദി നോ​വി​ന്‍റെ ക​ന​ലാ​യി. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ​ദു​ര​ന്ത​വും ഗാ​സ​യി​ലെ യു​ദ്ധ​ഭീ​തി​യു​മെ​ല്ലാം ശ​ബ്ദ​ങ്ങ​ളാ​യി പു​ന​ർ​ജ​നി​ച്ച​പ്പോ​ൾ സ​ദ​സ് ഞെ​ട്ട​ലോ​ടെ​യാ​ണ് അ​തു കേ​ട്ടി​രു​ന്ന​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​റ്റ​വ​രെ​ത്തേ​ടി അ​ല​യു​ന്ന റി​ങ്കു എ​ന്ന നാ​യ​യു​ടെ ദ​യ​നീ​യാ​വ​സ്ഥ ഉ​ൾ​പ്പെ​ടെ ശ​ബ്ദം കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച​തു കോ​ഴി​ക്കോ​ട് മേ​മു​ണ്ട എ​ച്ച്എ​സ്എ​സി​ലെ എ​യ്ഞ്ച​ൽ ബി. ​ദീ​ഷ്. മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് ഷൈ​ജു പേ​രാ​മ്പ്ര​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ എ​ത്തി​യ എ​യ്ഞ്ച​ൽ ചൂ​ര​ൽ​മ​ല​യി​ൽ​നി​ന്ന് ഗാ​സ​യി​ലെ യു​ദ്ധ​മു​ഖ​ത്തേ​ക്കു​ള്ള യാ​ത്ര​യാ​ണ് വേ​ദി​യി​ൽ പ​ക​ർ​ത്തി എ ​ഗ്രേ​ഡ് നേ​ടി​യ​ത്.

അ​പ്പീ​ലി​ലൂ​ടെ മ​ത്സ​ര​ത്തി​നെ​ത്തി​യ കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്.​ആ​ർ. ശ്രീ​ന​ഹ​യും ഗാ​സ​യി​ലെ​യും പ​ല​സ്തീ​നി​ലെ​യും ദു​രി​ത​ജീ​വി​തം ശ​ബ്ദ​ങ്ങ​ളാ​യി വേ​ദി​യി​ലെ​ത്തി​ച്ച് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. ഷൈ​ജു അ​ട്ട​പ്പാ​ടി​ക്കു​കീ​ഴി​ൽ മൂ​ന്നു​മാ​സം​മാ​ത്രം പ​രി​ശീ​ല​നം ന​ട​ത്തി​യാ​ണ് ശ്രീ​ന​ഹ മി​ന്നും​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

*ഒ​റ്റ​യ്ക്കു വ​ഴി​വെ​ട്ടി വ​ന്ന​വ​നാ... പേ​ര് ആ​ൽ​വി​ൻ*

തൃ​ശൂ​ർ: ഒ​റ്റ​യ്ക്കു വ​ഴി​വെ​ട്ടി വ​ന്ന​വ​നാ...​എ​ന്ന നി​വി​ൻ പോ​ളി സി​നി​മ​യി​ലെ മാ​സ് ഡ​യ​ലോ​ഗ് ത​ന്‍റെ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ആ​ൽ​വി​ൻ ആ​ന്‍റ​ണി.

ഗു​രു​ക്ക​ന്മാ​രു​ടെ ശി​ക്ഷ​ണ​മി​ല്ലാ​തെ, സ്വ​ന്തം പ​രി​ശ്ര​മ​ത്തി​ലൂ​ടെ മി​മി​ക്രി പ​ഠി​ച്ചെ​ടു​ത്ത ഈ ​മി​ടു​ക്ക​ൻ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ ക​ന്നി​യ​ങ്ക​ത്തി​ൽ​ത​ന്നെ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. ആ​സി​ഫ് അ​ലി​യും ന​സ്‌​ലി​നും ലാ​ലും റി​യാ​സ് ഖാ​നും ഉ​ൾ​പ്പെ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ങ്ങ​ളു​ടെ വൈ​റ​ലാ​യ ഡ​യ​ലോ​ഗു​ക​ൾ വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ സ​ദ​സ് കൈ​യ​ടി​ക​ളോ​ടെ വ​ര​വേ​റ്റു.

ബ​യോ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ൽ​വി​ൻ ചി​ത്ര​ര​ച​ന​യി​ലും മു​ന്പേ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സി​നി​മാ സം​വി​ധാ​യ​ക​ൻ ജി​നോ ലോ​ന​യു​ടെ​യും മീ​ര​യു​ടെ​യും മ​ക​നാ​യ ആ​ൽ​വി​ൻ, ത​നി​ക്കു ചു​റ്റു​മു​ള്ള ശ​ബ്ദ​ങ്ങ​ളെ​യും സി​നി​മ​യെ​യും നി​രീ​ക്ഷി​ച്ചാ​ണ് മി​മി​ക്രി​യു​ടെ ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്.

    *പ​ദ്യോ​ച്ചാ​ര​ണ​ത്തി​ൽ വേ​റി​ട്ട ശ​ബ്ദ​മാ​യി സേ​റ; സ്വ​ന്തം ക​വി​ത​ചൊ​ല്ലി എ ​ഗ്രേ​ഡ്*

തൃ​ശൂ​ർ: സ്കൂ​ൾ ക​ലോ​ത്സ​വ​വേ​ദി​യി​ലെ പ​ദ്യോ​ച്ചാ​ര​ണ​മ​ത്സ​ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ കേ​ൾ​ക്കാ​റു​ള്ള​തു ഷേ​ക്സ്പി​യ​റോ വേ​ർ​ഡ്സ്‌​വ​ർ​ത്തോ ആ​ണ്.

എ​ന്നാ​ൽ സെ​ന്‍റ് ക്ലെ​യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വേ​ദി​യി​ൽ ഇ​ത്ത​വ​ണ മു​ഴ​ങ്ങി​ക്കേ​ട്ട​തു നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ഒ​രു കൗ​മാ​ര​ക്കാ​രി​യു​ടെ രോ​ഷ​മാ​യി​രു​ന്നു.

കൊ​ൽ​ക്ക​ത്ത​യി​ൽ ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ ഓ​ർ​മ​ക​ൾ​ക്കു​മു​ന്നി​ൽ സ്വ​ന്തം വ​രി​ക​ൾ​കൊ​ണ്ട് പ്ര​ണാ​മ​മ​ർ​പ്പി​ച്ചാ​ണ് സേ​റ റോ​സ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇം​ഗ്ലീ​ഷ് പ​ദ്യോ​ച്ചാ​ര​ണ​ത്തി​ൽ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ൾ പ്ര​മു​ഖ​ക​വി​ക​ളു​ടെ ര​ച​ന​ക​ൾ ആ​ല​പി​ച്ച​പ്പോ​ൾ, സേ​റ തെ​ര​ഞ്ഞെ​ടു​ത്ത​തു താ​ൻ​ത​ന്നെ ര​ചി​ച്ച "ക​സാ​ൻ​ഡ്രാ​സ് ക​ഴ്സ്' എ​ന്ന ക​വി​ത​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ അ​നീ​തി​ക​ൾ​ക്കെ​തി​രേ വി​ര​ൽ​ചൂ​ണ്ടു​ന്ന വ​രി​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും കാ​ണി​ക​ളു​ടെ​യും ശ്ര​ദ്ധ ഒ​രു​പോ​ലെ പി​ടി​ച്ചു​പ​റ്റി. സെ​ന്‍റ് ക്ലെ​യേ​ഴ്സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ സേ​റ​യ്ക്കു സ്വ​ന്തം സ്കൂ​ൾ​ത​ന്നെ മ​ൽ​സ​ര​വേ​ദി​യാ​യി എ​ന്ന​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

    *മാ​പ്പി​ള​പ്പാ​ട്ടി​നോ​ടി​ഷ്ടം കൂ​ടി​യ വൈ​ഗ​യെ തേ​ടി എ ​ഗ്രേ​ഡ്*
തൃ​ശൂ​ർ: മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ മൊ​ഞ്ചി​നോ​ട് ഇ​ഷ്ടം ഏ​റെ​യാ​ണ് വൈ​ഗ​യ്ക്ക്. ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തോ​ട് പെ​രു​ത്തി​ഷ്ട​മാ​ണേ​ലും മാ​പ്പി​ള​പ്പാ​ട്ടി​ൽ​മാ​ത്രം മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

ആ ​തീ​രു​മാ​നം വി​ജ​യം ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ട്ടാം ക്ലാ​സു​കാ​രി വൈ​ഗ സു​രേ​ഷ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ ക​ന്നി എ ​ഗ്രേ​ഡു​മാ​യി മ​ട​ങ്ങു​ന്ന​ത്. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

നാ​ലു​വ​ർ​ഷ​മാ​യി ഭ​ര​ണി​ക്കാ​വ് അ​ജ​യ​കു​മാ​റി​നു​കീ​ഴി​ൽ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു. ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ മ​ണ​ലി​ൽ കു​ള​ങ്ങ​ര വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ൺ ടെ​ക്നീ​ഷ്യ​നാ​യ ര​തീ​ഷി​ന്‍റെ​യും വീ​ട്ട​മ്മ​യാ​യ മ​ഞ്ജു​വി​ന്‍റെ​യും മ​ക​ളാ​ണ്. അ​നു​ജ​ൻ വി​ഘ്നേ​ഷ് ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി.

   *സ​ർ​വം ആ​വേ​ശ​മാ​യി ഡെ​ലൂ​ലു*

തൃ​ശൂ​ര്‍: "സ​ര്‍​വം മാ​യ' സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ജെ​ന്‍​സി താ​രം റി​യ ഷി​ബു ക​ലോ​ത്സ​വേ​ദി​യി​ലും സൃ​ഷ്ടി​ച്ച​തു ഡെ​ലൂ​ലു എ​ഫ​ക്ട്. ഉ​ദ്ഘാ​ട​ന​വേ​ദി​യാ​യ തൃ​ശൂ​ര്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ലെ "സൂ​ര്യ​കാ​ന്തി' സ്റ്റേ​ജി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​ര്‍​ക്കു​മൊ​പ്പം വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തി​യ ഡെ​ലൂ​ലൂ കൈ​യ​ടി​ക​ള്‍ വാ​രി​ക്കൂ​ട്ടി. പ്ര​സം​ഗി​ക്കാ​നാ​യി റി​യ ഷി​ബു​വി​നെ ക്ഷ​ണി​ച്ച​പ്പോ​ള്‍​ത​ന്നെ കു​ട്ടി​ക​ൾ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ അ​വ​രു​ടെ സ്നേ​ഹം അ​റി​യി​ച്ചു.

നി​റ​ഞ്ഞ ചി​രി​യു​മാ​യി വേ​ദി​യി​ലെ​ത്തി​യ ഡെ​ലൂ​ലു മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും ന​ന്ദി​പ​റ​ഞ്ഞാ​ണ് തു​ട​ങ്ങി​യ​ത്. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര​ക​ലാ​മേ​ള​യി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ത്താ​ന്‍ സാ​ധി​ച്ച​തി​ല്‍ ഡെ​ലൂ​ലു സം​ഘാ​ട​ക​ര്‍​ക്കു ന​ന്ദി പ​റ​ഞ്ഞു.

""ക​ല​യെ ഒ​രു മ​ത്സ​രം മാ​ത്ര​മാ​യി കാ​ണേ​ണ്ട​തി​ല്ല, അ​തൊ​രു ഇ​മോ​ഷ​ന്‍​കൂ​ടി​യാ​ണ്. സ്‌​കൂ​ള്‍ ജീ​വി​ത​കാ​ല​ത്തു ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല, കാ​ര​ണം ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​തി​നെ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തി​ന് അ​വ​ന​ന​വി​ല്‍ വി​ശ്വ​സി​ച്ചെ​ങ്കി​ല്‍​മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു. അ​തു​ത​ന്നെ​യാ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കു ല​ഭി​ക്കാ​വു​ന്ന യ​ഥാ​ര്‍​ഥ​സ​മ്മാ​നം. പ​രാ​ജ​യ​ങ്ങ​ള്‍ നി​ങ്ങ​ളെ നി​ര്‍​വ​ചി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. മു​ന്നോ​ട്ടു​പോ​വു​ക​ത​ന്നെ വേ​ണം. ക​ല​യെ​ന്ന​ത് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ വാ​സ​ന​ക​ളെ തു​റ​ന്നു​കാ​ട്ടാ​നു​ള്ള അ​വ​സ​ര​ര​മാ​ണ്'' റി​യ ഷി​ബു പ​റ​ഞ്ഞു.

വേ​ദി​വി​ട്ട ഡെ​ലൂ​ലു​വി​നെ കാ​ത്ത് വേ​ദി​ക്കു​പു​റ​ത്തും ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു​കൂ​ടി. ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം സെ​ല്‍​ഫി​എ​ടു​ത്തു​കൊ​ണ്ടു​നി​ന്ന ഡെ​ലൂ​ലു, ദീ​പി​ക​യോ​ടും ക​ലോ​ത്സ​വ​വേ​ദി​യി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

ഇ​ത്ത​ര​മൊ​രു ആ​ദ​ര​വ് താ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.എ​ന്തു സം​ഭ​വി​ച്ചി​ലും 'കീ​പ്പ് ഗോ​യിം​ഗ്' എ​ന്ന സ​ന്ദേ​ശം മാ​ത്ര​മാ​ണ് ത​നി​ക്കു മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള​തെ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ ഡെ​ലൂ​ലു പ​റ​ഞ്ഞു.
 
   *ശബരിമല സ്വർണക്കവർച്ച കേസ്; മുൻ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹർജി വീണ്ടും പരിഗണിക്കുക വെള്ളിയാഴ്ച*
*കൊല്ലം:* ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ജനുവരി 16 വെള്ളിയാഴ്ചയാണ് ജാമ്യഹർജി വീണ്ടും പരിഗണിക്കുക. ശങ്കരദാസിന്‍റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശങ്കരദാസ് മുൻകൂർ ജാമ്യം തേടിയത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.

ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തെളിവായി ശങ്കർദാസ് മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങൾ അടക്കം പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ചു. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അതിനാൽ ജാമ്യം അനുവാശിക്കണമെന്നുമായിരുന്നു അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം,ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ശബരിമലയിൽ നടന്നത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും ദൈവത്തെ പോലും കൊള്ളയടിക്കാൻ മടിക്കാത്ത അവസ്ഥയാണുണ്ടായതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം. സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.

    *രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്ഐടി പരിശോധന; എത്തിയത് ലാപ്ടോപ്പ് അന്വേഷിച്ച്? അന്വേഷണ സംഘം വീട്ടിൽ ചെലവഴിച്ചത് പത്ത് മിനിറ്റ് മാത്രം*

*അടൂർ:* ബലാത്സംഗ കേസിൽ അറസ്റ്റിലായി എസ്ഐടിയുടെ കസ്റ്റഡിയിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ ആണ് എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആണ് അന്വേഷണ സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. സംഘം വെറും പത്ത് മിനിറ്റ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. രാഹുലിന്റെ ലാപ്ടോപ്പ് തേടിയാണ് എസ്ഐടി എത്തിയതെന്നാണ് വിവരം. അതിൽ നി‌ർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം.

പോലീസ് സംഘം വീട്ടിലെത്തുമ്പോൾ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വീട്ടിൽ നിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ ചോദ്യം ചെയ്തപ്പോൾ ലാപ്ടോപ്പിനെക്കുറിച്ച് എസ്ഐടി ചോദിച്ചിരുന്നു. എന്നാൽ ലാപ്ടോപ്പ് താൻ ഉപയോഗിക്കാറില്ല എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്‌ഐടി ക്ലബ് സെവനിൽ ഇന്ന് രാവിലെയാണ് രാഹുലുമായി അന്വേഷണ സംഘം എത്തിയത്. രാഹുലും യുവതിയും തങ്ങിയ 408-ാം നമ്പർ മുറിയിൽ ഉൾപ്പെടെ പരിശോധന നടത്തി. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിലെത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ, പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.

    *കണക്ട് ടു വര്‍ക്ക് പദ്ധതി; മത്സര - സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അവസരം; അപേക്ഷ ക്ഷണിച്ചു..*
*തിരുവനന്തപുരം* : വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.* 

എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.  18നും 30നും ഇടയില്‍ പ്രായമുള്ള പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം സ്‌കില്‍ പരിശീലനം നേടുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.eemployment.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04832734904.

    *അവധി കഴിഞ്ഞ് സൗദിയിലെത്തിയ എൻജിനീയർ മരിച്ച നിലയിൽ; പ്രവാസ ലോകത്തെ നൊമ്പരപ്പെടുത്തി മറ്റൊരു മരണം കൂടി.*
*നാട്ടിലെ അവധി കഴിഞ്ഞ് മടങ്ങി സൗദി അറേബ്യയിലെത്തിയ മലയാളി എൻജിനീയറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി അഫ്‌സലുൽ ഹഖ് (27) ആണ് സൗദിയിലെ ഖഫ്ജി സഫാനിയയിൽ മരണപ്പെട്ടത്.*

*ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ സൗദിയിൽ തിരിച്ചെത്തിയത്. ഖഫ്ജി സഫാനിയയിലെ അരാംകോ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അഫ്‌സൽ.*

*പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകനാണ്. ചെറുപ്പത്തിലേ തന്നെ വിദേശത്ത് ജോലി ലഭിച്ച അഫ്‌സലിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്.*

*മയ്യിത്ത് നിലവിൽ ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.*


   *ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തീ​രു​വ: വി​ധി പ​റ​യു​ന്ന​ത് വീ​ണ്ടും മാ​റ്റി യു​എ​സ് സു​പ്രീം കോ​ട​തി*

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ​വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​മേ​ൽ ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​ത്തീ​രു​വ ചു​മ​ത്തി​യ​തി​ന്‍റെ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​തെ യു​എ​സ് സു​പ്രീം കോ​ട​തി.

കേ​സി​ൽ മൂ​ന്ന് വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി അ​ന്തി​മ വി​ധി പ​റ​ഞ്ഞി​ല്ല. വി​ധി പ​റ​യു​ന്ന പു​തി​യ തീ​യ​തി​യും കോ​ട​തി അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സു​പ്രീം കോ​ട​തി ഈ ​കേ​സി​ൽ വി​ധി പ​റ​യാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് വി​ധി​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​ത്ത​ര​ത്തി​ൽ തീ​രു​വ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നു നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നു കാ​ട്ടി വി​വി​ധ ക​മ്പ​നി​ക​ളും 12 സം​സ്ഥാ​ന​ങ്ങ​ളു​മാ​ണു സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്. തീ​രു​വ ഉ​യ​ർ​ത്ത​ൽ യു​എ​സി​നു സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ ക​രു​ത്തേ​കി​യെ​ന്ന വാ​ദ​മാ​ണു ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​ത്.
  
   *മധ്യപ്രദേശിൽ 26 ടണ്‍ ഗോമാംസം പിടിച്ചെടുത്തു*
ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി​​​യെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ 26 ട​​​ണ്ണോ​​​ളം ഗോ​​​മാം​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യാ​​​യ ഭോ​​​പ്പാ​​​ലി​​​ൽ​​​നി​​​ന്ന് സം​​​സ്കൃ​​​തി ബ​​​ച്ചാ​​​വോ മ​​​ഞ്ച്, ഹി​​​ന്ദു ഉ​​​ത്സ​​​വ് സ​​​മി​​​തി തു​​​ട​​​ങ്ങി​​​യ ഹി​​​ന്ദു​​​ത്വ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രു ട്ര​​​ക്ക് ഗോ​​​മാം​​​സം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും അ​​​ത് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​ര​​​മാ​​​ണ് സം​​​ഭ​​​വം തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി.

ഭോ​​​പ്പാ​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൊ​​​തു-​​​സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന അ​​​റ​​​വു​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മാം​​​സ​​​മാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. എ​​​രു​​​മ​​​ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​റ​​​വു​​​ശാ​​​ല​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​ശു​​​ക്ക​​​ളെ അ​​​റ​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ബ​​​ജ്‌​​​രം​​​ഗ്ദ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഹി​​​ന്ദു​​​ത്വ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി വി​​​ഷ​​​യം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ അ​​​റ​​​വു​​​ശാ​​​ല മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സീ​​​ൽ ചെ​​​യ്തു പൂ​​​ട്ടി.

പി​​​ടി​​​ച്ചെ​​​ടു​​​ത്ത മാം​​​സം പോ​​​ത്തി​​​ന്‍റേ​​​താ​​​ണെ​​​ന്ന് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ആ​​​ദ്യം വാ​​​ദി​​​ച്ചെ​​​ങ്കി​​​ലും മ​​​ഥുര​​​യി​​​ലെ വെ​​​റ്ററിന​​​റി കോ​​​ള​​​ജ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ശു​​​വി​​​റ​​​ച്ചി ത​​​ന്നെ​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി. മാം​​​സം മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ​​​ത്തി​​​ച്ച് അ​​​വി​​​ടെ​​​നി​​​ന്നു ചെ​​​ന്നൈ വ​​​ഴി യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും നാ​​​ളു​​​ക​​​ൾ​​​ക്കു​​​മു​​​ന്പേ പ​​​ശു ഇ​​​റ​​​ച്ചി ക​​​ട​​​ത്ത് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​മു​​​യ​​​രു​​​ന്നു​​​ണ്ട്.

ഗോ​​​വ​​​ധ​​​വും ഗോ​​​മാം​​​സം ക​​​ട​​​ത്ത​​​ലും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യി ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും കൈ​​​കോ​​​ർ​​​ത്തു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

    *ജ​ഡ്ജി​യു​ടെ വി​മ​ർ​ശ​ന​ത്തി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി*
കൊ​ച്ചി: ജ​ഡ്ജി​യു​ടെ വി​മ​ർ​ശ​ന​ത്തി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി. കോ​ട​തി​യ​ല​ക്ഷ്യ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 2(സി) ​അ​നു​സ​രി​ച്ച് കോ​ട​തി​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി​യാ​ണ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​നെ​തി​രെ​യാ​ണ് അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ടി.​ബി. മി​നി രം​ഗ​ത്തു​വ​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ല​ക്ഷ്യ ഹ​ർ​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ടി.​ബി. മി​നി​ക്കെ​തി​രെ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു.

കേ​സി​ന്‍റെ വി​ചാ​ര​ണ സ​മ​യ​ത്ത് 10 ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്തി​യ​തെ​ന്നും അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​തെ​ന്നും ആ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​ണു പ​തി​വെ​ന്നു​മാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ വി​മ​ർ​ശ​നം. കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ‌​ജി​ക​ൾ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ടി.​ബി. മി​നി​ക്കു പ​ക​രം ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.

എ​ന്നാ​ൽ ഇ​തോ​ടെ കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​നെ​തി​രെ ടി.​ബി. മി​നി രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്നും കോ​ട​തി ന​ട​പ​ടി​ക​ൾ താ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്നും സ്ഥ​ല​ത്തി​ല്ലാ​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണ് ഹാ​ജ​രാ​കാ​തി​രു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

    *ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ*
ദു​​​​​​​​​​​ബാ​​​​​​​​​​​യ്: ​​​​​​​​​​​അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​റാ​​​​​​​​​​​നെ ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​മെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ. പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ഇ​​​​​​​​​​​ക്കാ​​​​​​​​​​​ര്യം അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ചു. ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലെ പ്ര​​​​​​​​​​​ക്ഷോ​​​​​​​​​​​ഭ​​​​​​​​​​​ക​​​​​​​​​​​രെ സ​​​​​​​​​​​ഹാ​​​​​​​​​​​യി​​​​​​​​​​​ക്കാ​​​​​​​​​​​ൻ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടു​​​​​​​​​​​മെ​​​​​​​​​​​ന്ന് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ട്രം​​​​​​​​​​​പ് മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പ് ന​​​​​​​​​​​ൽ​​​കി​​​​​​​​​​​യ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

അ​​​തേ​​​സ​​​മ​​​യം, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കി​​​ട​​​യി​​​ലും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ മോ​​​ർ​​​ച്ച​​​റി​​​ക​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൂ​​​ട്ട​​​മാ​​​യി കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​​​​തി​​​​​​നി​​​​​​ടെ, അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ വി​​​​​​ചാ​​​​​​ര​​​​​​ണ ന​​​​​​ട​​​​​​ത്തി വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ​​​​​​ക്കു വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ൽ​​​കി​​​​​​യാ​​​​​​ൽ ക​​​​​​ടു​​​​​​ത്ത ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ് ഭീ​​​​​​ഷ​​​​​​ണി മു​​​​​​ഴ​​​​​​ക്കി.

ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ൽ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടാ​​​​​​​​​​​ൻ ട്രം​​​​​​​​​​​പ് തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ച്ചു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​ണ് ഇ​​​​​​​​​​സ്രേ​​​​​​​​​​ലി വൃ​​​​​​​​​​ത്ത​​​​​​​​​​ങ്ങ​​​​​​​​​​ളെ ഉ​​​​​​​​​​ദ്ധ​​​​​​​​​​രി​​​​​​​​​​ച്ച് അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര മാ​​​​​​​​​​ധ്യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് ചെ​​​​​​​​​​യ്ത​​​​​​​​​​ത്. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ലി​​​​​​​​​​​ന്‍റെ രീ​​​​​​​​​​​തി​​​​​​​​​​​യും വ്യാ​​​​​​​​​​​പ്തി​​​​​​​​​​​യും വ്യ​​​​​​​​​​​ക്ത​​​​​​​​​​​മ​​​​​​​​​​​ല്ല.

ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ൽ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​നും ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട അ​​​​​​​​​​ട്ടി​​​​​​​​​​മ​​​​​​​​​​റി​​​​​​​​​​ക്കു​​​​​​​​​​മു​​​​​​​​​​ള്ള സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ബെ​​​​​​​​​​ഞ്ച​​​​​​​​​​മി​​​​​​​​​​ൻ‌ നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു​​​​​​​​​​വി​​​​​​​​​​ന്‍റെ അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ൽ ചൊ​​​​​​​​​​വ്വാ​​​​​​​​​​ഴ്ച രാ​​​​​​​​​​ത്രി ചേ​​​​​​​​​​ർ​​​​​​​​​​ന്ന മ​​​​​​​​​​ന്ത്രി​​​​​​​​​​സ​​​​​​​​​​ഭാ​​​​​​​​​​യോ​​​​​​​​​​ഗം വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യി.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​ൻ​ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​നു​​​​​​​​​​​ള്ള നീ​​​​​​​​​​​ക്കം ഇ​​​​​​​​​​​റാ​​​​​​​​​​​നും സ​​​​​​​​​​​ജീ​​​​​​​​​​​വ​​​​​​​​​​​മാ​​​​​​​​​​​ക്കി. അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്നു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളോ​​​​​​​​​​​ട് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ആ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. സൗ​​​​​​​​​​​ദി അ​​​​​​​​​​​റേ​​​​​​​​​​​ബ്യ, യു​​​​​​​​​​​എ​​​​​​​​​​​ഇ, തു​​​​​​​​​​​ർ​​​​​​​​​​​ക്കി തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​യാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​ത്.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ ഈ ​​​​​​​​​​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ താ​​​​​​​​​​​വ​​​​​​​​​​​ള​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി ന​​​​​​​​​​​ൽ​​​കു​​​​​​​​​​​മെ​​​​​​​​​​​ന്നും ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കി. ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി, ദേ​​​​​​​​​​​ശീ​​​​​​​​​​​യ സു​​​​​​​​​​​ര​​​​​​​​​​​ക്ഷാ​​​​​​​​​​​സ​​​​​​​​​​​മി​​​​​​​​​​​തി സെ​​​​​​​​​​​ക്ര​​​​​​​​​​​ട്ട​​​​​​​​​​​റി അ​​​​​​​​​​​ലി ലാ​​​​​​​​​​​റി​​​​​​​​​​​ജ്ജാ​​​​​​​​​​​നി എ​​​​​​​​​​​ന്നി​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​തെ​​​​​​​​​​​ന്നും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ൽ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു.

സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​സാ​​​​​​​​​​​ധ്യ​​​​​​​​​​​ത വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ച പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി​​​​​​​​​​​യും ട്രം​​​​​​​​​​​പി​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​ത്യേ​​​​​​​​​​​ക പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി സ്റ്റീ​​​​​​​​​​​വ് വി​​​​​​​​​​​റ്റ്കോ​​​​​​​​​​​ഫും ത​​​​​​​​​​​മ്മി​​​​​​​​​​​ൽ നേ​​​​​​​​​​​രി​​​​​​​​​​​ട്ടു​​​​​​​​​​ള്ള ആ​​​​​​​​​​ശ​​​​​​​​​​യ​​​​​​​​​​വി​​​​​​​​​​നി​​​​​​​​​​മ​​​​​​​​​​യം നി​​​​​​​​​​ല​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യാ​​​​​​​ണു സൂ​​​​​​​​​​ച​​​​​​​​​​ന.

    *എസ്. ജയശങ്കറിനെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി*

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം തു​ട​രു​ക​യും അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​യ്ദ് അ​ബ്ബാ​സ് അ​രാ​ഗാ​ചി പി​ന്തു​ണ തേ​ടി.

ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​ദ്ദേ​ഹം ധ​രി​പ്പി​ച്ചെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​റാ​നി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം വി​ട​ണ​മെ​ന്ന് നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

   *ഇ​​​​​​റാ​​​​​​നി​​​​​​ൽ 15,000 പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു?*
പാ​​​​​​​​രീ​​​​​​​​സ്: ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​നെ​​​​​​​​തി​​​​​​​​രാ​​​​​​​​യ ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ട​​​​​​​​ത്തി​​​​​​​​ന്‍റെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 15,000 പേ​​​​​​​​രെ​​​​​​​​ങ്കി​​​​​​​​ലും കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ആ​​​​​​​​ക്‌​​​​​​​​ടി​​​​​​​​വി​​​​​​​​സ്റ്റാ​​​​​​​​യ ഇ​​​​​​​​ല്യ ഹാ​​​​​​​​ഷേ​​​​​​​​മി​​​യാ​​​​​​​​ണ് ഇ​​​​​​​​ക്കാ​​​​​​​​ര്യം ഒ​​​​​​​​രു പാ​​​​​​​​ശ്ചാ​​​​​​​​ത്യ​​​​​​​​മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ത്തെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്.

ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ് ല​​​​​​​​ഭ്യ​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ ശ​​​​​​​​ത​​​​​​​​കോ​​​​​​​​ടീ​​​​​​​​ശ്വ​​​​​​​​ര​​​​​​​​ൻ ഇ​​​​​​​​ലോ​​​​​​​​ൺ മ​​​​​​​​സ്കി​​​​​​​​ന്‍റെ സ്റ്റാ​​​​​​​​ർ​​​​​​​​ലി​​​​​​​​ങ്ക് സാ​​​​​​​​റ്റ​​​​​​​​ലൈ​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ മു​​​ഖേ​​​ന പ​​​​​​​​രി​​​​​​​​മി​​​​​​​​ത​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ് ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. ഇ​​​​​​​​റാ​​​​​​​​ന​​​​​​​​ക​​​​​​​​ത്തേ​​​​​​​​ക്കും പു​​​​​​​​റ​​​​​​​​ത്തേ​​​​​​​​ക്കും വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ കൈ​​​​​​​​മാ​​​​​​​​റാ​​​​​​​​നു​​​​​​​​ള്ള ഏ​​​​​​​​ക മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ക്കാ​​​​​​​​രെ കൊ​​​​​​​​ന്നൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

ടെ​​​​​​​​ഹ്റാ​​​​​​​​ൻ, ഷി​​​​​​​​റാ​​​​​​​​സ്, റ​​​​​​​​ഷ്ത്, സ​​​​​​​​രി, കെ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ ന​​​​​​​​ഗ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​വൃ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യി ഹാ​​​​​​​​ഷേ​​​​​​​​മി പ​​​​​​​​റ​​​​​​​​ഞ്ഞു. ഇ​​​​​​​​വ​​​​​​​​ർ ന​​​​​​​​ൽ​​​കി​​​​​​​​യ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം കു​​​​​​​​ഞ്ഞ​​​​​​​​ത് 15,000 പേ​​​​​​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​​​​​​ട്ടു​​​​​​​​ണ്ട്. പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ​​​​​​​​വ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​വും വ​​​​​​​​ള​​​​​​​​രെ വ​​​​​​​​ലു​​​​​​​​താ​​​​​​​​ണ്.

പ​​​​​​​​ല​​​​​​​​ർ​​​​​​​​ക്കും കാ​​​​​​​​ഴ്ച‌​​​​​​​​ശ​​​​​​​​ക്തി ന​​​​​​​​ഷ്‌​​​ട​​​​​​​​മാ​​​​​​​​യി. ഒ​​​​​​​​രാ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ മാ​​​​​​​​ത്രം കാ​​​​​​​​ഴ്ച​​​​​​​​ശ​​​​​​​​ക്തി​​​​​ പോ​​​​​​​​യ 300 പേ​​​​​​​​ർ ചി​​​​​​​​കി​​​​​​​​ത്സ തേ​​​​​​​​ടി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. സ്റ്റാ​​​​​​​​ർ​​​​​​​​ലി​​​​​​​​ങ്ക് ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​നാ​​​​​​​​യി റേ​​​​​​​​ഡി​​​​​​​​യോ ഫ്രീ​​​​​​​​ക്വ​​​​​​​​ൻ​​​​​​​​സി ഡി​​​​​​​​റ്റ​​​​​​​​ക്‌​​​ട​​​​​​​​റു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്.

ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ സ്തം​​​​​​​​ഭി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യും ഷാ​​​​​​​​ഹേ​​​​​​​​മി കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു. ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ 2,571 പേ​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് പാ​​​​​​​​ശ്ചാ​​​​​​​​ത്യ​​​മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ന്ന​​​​​​​​ലെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്ത​​​​​​​​ത്. ഇ​​​​​​​​തി​​​​​​​​ൽ 2,424 പേ​​​​​​​​ർ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ക്കാ​​​​​​​​രും 147 പേ​​​​​​​​ർ സു​​​​​​​​ര​​​​​​​​ക്ഷാ​​​​​​​​ഭ​​​​​​​​ട​​​​​​​​ന്മാ​​​​​​​​രു​​​​​​​​മാ​​​​​​​​ണ്. 18,137 പേ​​​​​​​​രെ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​മു​​​​​​​​ണ്ട്.
 
   *ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യി​ല്‍ 2018 മു​ത​ലു​ള്ള അ​പേ​ക്ഷ​ക​ള്‍ അടിയന്തരമായി പ​രി​ഗ​ണി​ക്കും*
കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​നു പെ​​​​ട്ടെ​​​​ന്ന് ബോ​​​​ധോ​​​​ദ​​​​യം! ആ​​​​ശ്വാ​​​​സ​​​​കി​​​​ര​​​​ണം സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ 2018 മു​​​​ത​​​​ല്‍ പൊ​​​​ടിപി​​​​ടി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം.

ചി​​​​ല വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു മ​​​​സ്റ്റ​​​​റിം​​​​ഗ് പോ​​​​ലും ഇ​​​​ല്ലാ​​​​തെ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ തീ​​​​ര്‍​പ്പാ​​​​ക്കി ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കീ​​​​ഴു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

മാ​​​​ന​​​​സി​​​​ക, ശാ​​​​രീ​​​​രി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രെ​​​​യും പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ്ര​​​​തി​​​​മാ​​​​സം 600 രൂ​​​​പ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് ആ​​​​ശ്വാ​​​​സ കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി. രോ​​​​ഗി​​​​ക​​​​ളെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി തൊ​​​​ഴി​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കേ​​​​ര​​​​ള സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ മി​​​​ഷ​​​​ന്‍ വ​​​​ഴി​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

2018 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​​ മു​​​​ത​​​​ലു​​​​ള​​​​ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ സ്ഥി​​​​ര​​​​മാ​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍, പ്രാ​​​​യാ​​​​ധി​​​​ക്യംകൊ​​​​ണ്ടും മ​​​​റ്റു ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ല്‍ കി​​​​ട​​​​പ്പി​​​​ലാ​​​​യ​​​​വ​​​​രു​​​​മാ​​​​യ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ത​​​​രം​​​​തി​​​​രി​​​​ച്ച് തു​​​​ട​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

സ്ഥി​​​​ര​​​​മാ​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് മ​​​​സ്റ്റ​​​​റിം​​​​ഗ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ടു​​​​ന്ന 2018 മാ​​​​ര്‍​ച്ച് 31 നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്.

ര​​​​ണ്ടാ​​​​മ​​​​ത്തെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പെ​​​​ടു​​​​ന്ന​​​​വ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള ഓ​​​​രോ അ​​​​പേ​​​​ക്ഷ​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​മ്പ് ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​കാ​​​​ര​​​​ണ​​​​മാ​​​​ണ് 2018 മു​​​​ത​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഇ​​​​തു​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന. ഓ​​​​ണം പോ​​​​ലു​​​​ള്ള വി​​​​ശേ​​​​ഷാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്രം കു​​​​റ​​​​ച്ചു​​​​പേ​​​​ര്‍​ക്കു സ​​​​ര്‍​ക്കാ​​​​ര്‍ തു​​​​ക ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

അ​​​​തി​​​​നി​​​​ടെ കോ​​​​ട​​​​തി, ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ സ​​​​മീ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ചി​​​​ല​​​​ര്‍​ക്കു സ​​​​ഹാ​​​​യ​​​​ധ​​​​നം ന​​​​ല്‍​കി.

അ​​​​ത്യാ​​​​വ​​​​ശ്യ​​​​മ​​​​ല്ലാ​​​​ത്ത പ​​​​ല കാര്യങ്ങ​​​​ള്‍​ക്കും സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ടി​​​​ക​​​​ള്‍ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​ശ്വാ​​​​സ​​​​കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി​​​​യി​​​​ലെ പാ​​​​വം ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ മ​​​​റ​​​​ന്നു​​​​പോ​​​​യ​​​​ത്. ഒ​​​​ടു​​​​വി​​​​ല്‍, സാ​​​​മ്പ​​​​ത്തി​​​​കാ​​​​വ​​​​സ്ഥ മോ​​​​ശ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​ത​​​​ന്നെ​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ മാ​​​​സ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ പെ​​​​ട്ടെ​​​​ന്ന് പ​​​​ഴ​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ പൊ​​​​ടിത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

    *'പേര് നീക്കം ചെയ്യൽ നാടുകടത്തലല്ല'; 'വിദേശികൾ വോട്ടർ പട്ടികയിൽ വേണ്ട, പൗരത്വം തെളിയിക്കണം, അല്ലെങ്കിൽ ലിസ്റ്റിന് പുറത്ത്; വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ.*
*രേഖകളുടെ അഭാവത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കമ്മീഷൻ ഈ സുപ്രധാന വിശദീകരണം നൽകിയത്.*

*തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ, വോട്ടർ പട്ടികയിൽ വിദേശികൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ കടമയാണെന്ന് വാദിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് പൗരത്വം റദ്ദാക്കലോ നാടുകടത്തലോ അല്ലെന്നും, ഒരു വ്യക്തിക്ക് വോട്ടർ പട്ടികയിൽ തുടരാനുള്ള യോഗ്യത പരിശോധിക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം.* 

*നാടുകടത്തൽ പോലുള്ള കാര്യങ്ങൾ സർക്കാരിന്റെ തീരുമാന പരിധിയിൽ വരുന്നതാണെന്നും കമ്മീഷൻ കോടതിയിൽ ബോധിപ്പിച്ചു. പൗരത്വം തെളിയിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കാനും വിദേശി നിയമപ്രകാരം നടപടി സ്വീകരിക്കാനും കമ്മീഷന് അധികാരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.* 

*നേരത്തെ പൗരത്വ നിബന്ധനകളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ജസ്റ്റിസ് ഉന്നയിച്ച നിരീക്ഷണങ്ങൾക്ക് മറുപടിയായാണ് കമ്മീഷൻ ഈ വാദങ്ങൾ നിരത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ അവകാശങ്ങൾ തെളിയിക്കാൻ മതിയായ അവസരങ്ങൾ നൽകുന്നുണ്ടെന്നും കമ്മീഷൻ.*

    *ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ*
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയില്‍ നിന്നാണ് ഇയാളെ എസ്‌ഐടി പിടികൂടിയത്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു._

_സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി._

_നേരത്തെ അറസ്റ്റിലായ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിന് കുരുക്കായത്._

_കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു ശങ്കരദാസ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശങ്കരദാസ്. അറസ്റ്റ് രേഖപ്പെടുത്തിയതായി അന്വേഷണസംഘം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. ശങ്കരദാസിനെ നാളെ റിമാൻഡ് ചെയ്യും.

    *ദുബൈ വിമാനത്താവളത്തിൽ ‘സാലിക്’ ഇ-വാലറ്റ് പാർക്കിങ് സംവിധാനം*
ദുബൈ : എമിറേറ്റിലെ ടോൾ ഗേറ്റുകൾ നിയന്ത്രിക്കുന്ന ‘സാലിക്’യുടെ ഇ-വാലറ്റുകൾ ഉപയോഗിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാർക്കിങ് സംവിധാനം വരുന്നു. ജനുവരി 22 മുതൽ വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും ഈ സംവിധാനം നിലവിൽവരും. പദ്ധതി നടപ്പാക്കുന്നതിന് സാലിക്കും ദുബൈ എയർപോർട്സും 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

വിമാനത്താവളത്തിലെ 7,400 പെയ്ഡ് കാർ പാർക്കിങ് സ്ഥലങ്ങളിൽ സാലിക് ഇ-വാലറ്റ് ഉപയോഗിച്ച് തടസ്സമില്ലാതെ പാർക്ക് ചെയ്യാൻ കഴിയും. നിലവിലുള്ള പാർക്കിങ് മാനേജ്മെന്റ് സംവിധാനവുമായി സാലിക് ഇ-വാലറ്റ് സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ പാർക്കിങ് കൂടുതൽ എളുപ്പമാകുകയും ഗതാഗതക്കുരുക്ക് കുറയുകയും, പൂർണമായും ഡിജിറ്റൽ അനുഭവം യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യും. ഇ-വാലറ്റ് സിസ്റ്റം സംയോജിപ്പിക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയുടെ മുഴുവൻ ഉത്തരവാദിത്തവും സാലിക്കിനായിരിക്കും.

ടെർമിനലുകൾക്ക് ചുറ്റുമുള്ള ഗതാഗതം മെച്ചപ്പെടുത്താനും വർധിച്ചുവരുന്ന വാഹനസംഖ്യ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളം ജൂലൈ മുതൽ സെപ്റ്റംബർ വരെ 2.42 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. ദുബൈ എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും സാലിക് ചെയർമാൻ മതാർ അൽ തായറിന്റെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. *ശുഭദിനം*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍