വായനശാല റിപ്പബ്ലിക്ക് ദിനാഘോഷവും, ഭരണഘടന ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.

 
കട്ടിപ്പാറ - ചമൽ അംബേദ്ക്കർ സാംസ്കാരി നിലയം ജനുവരി 26- റിപ്പബ്ലിക്ക് ദിനാഘോഷവും ഭരണഘടന ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്ലാസ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ  ശ്രീജില ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. അംബേദ്കർ സാംസ്കാരിക നിലയം വായനശാല പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനയും സാധാരണ പൗരനും അവകാശങ്ങളും, കടമകളും എന്ന വിഷയത്തിലും ജനുവരി 26- റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ടും പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കെ.പി. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. എൻ. പി. കുഞാലിക്കുട്ടി . ക്ഷിലത വിജയൻ. പ്രവീണ . സതീശൻപിലാ തോട്ടം എന്നിവർ സംസാരിച്ചു . സാസ്കാരികനിലയം സെക്രട്ടറി ജോബിഷ് .പി.കെ. സ്വാഗതവും ട്രഷറർ സുഭി നന്ദിയും പറഞ്ഞു.