കോരങ്ങാട് ജി എൽ പി സ്കൂൾ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു


താമരശ്ശേരി:കോരങ്ങാട് ജി എൽ പി സ്കൂൾ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
പിടിഎ പ്രസിഡണ്ടും വാർഡ് മെമ്പറുമായ
ഹബീബ് റഹ്മാൻ എസ്എംസി ചെയർമാൻ രാജേഷ് കുമാർ പി ടി എ വൈസ് പ്രസിഡന്റ്‌  സുജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ
പ്രധാന അധ്യാപിക  മിനി ടീച്ചർ പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന
സന്ദേശം നൽകി.വാർഡ് മെമ്പർ ഹബീബ് റഹ്മാൻ, അംഗനവാടി ടീച്ചർ കാർത്തി ടീച്ചർ, എസ് ആർ ജി കൺവീനർ
 രജനി ടീച്ചർഎന്നിവർ ആശംസ അറിയിച്ചു.
മധുരം വിതരണം ചെയ്ത് ചടങ്ങ് അവസാനിപ്പിച്ചു.