സ്നേഹ സംഗമവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും.

കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ 97 ബാച്ചിന്റെ മൂന്നാമത് വാർഷികത്തോടനുബന്ധിച്ച് സഹപാഠികൾ ഒരുമിച്ചു കൂടി വിവിധ തരം കലാപരിപാടികൾ സംഘടിപ്പിച്ചു. നിലവിലുള്ള പ്രസിഡന്റ്,സെക്രട്ടറി, ട്രഷറർ എന്നിവരെ ആദരിച്ചു. സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് റഫീഖ് കാരപ്പറ്റ, ബോണി  ലൂക്കോസ്, സുബൈർ, ഷിജു എന്നിവർ സംസാരിച്ചു. സഹപാഠികൾക്കുള്ള ന്യൂയർ സമ്മാനം കൊടുത്തു. പുതിയ പ്രസിഡണ്ടായി ബോണി ലൂക്കോസ് സെക്രട്ടറി ഷൈനി ട്രഷറർ  ഷിബു എന്നിവരെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ബിജു അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അമ്പിളി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍