താമരശ്ശേരി ഫെസ്റ്റിനുള്ള കാൽനാട്ടൽ കർമ്മംനടന്നു.

താമരശ്ശേരി:ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ്  താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഫെസ്റ്റ് 2026 ൻ്റെ കാൽനാട്ടിൽ കർമ്മം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് നിർവഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഷീജ ദിലീപ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
കാവ്യാ വി ആർ മുഖ്യാതിഥിയായി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ്  മെമ്പർ വി കെ വിജിത്ത് 
പി ബിജു
പി എം അബ്ദുൽ മുജീദ്
പി സുധാകരൻ
കെപി ഷംസീർ
കെ സജിത്ത്
അബ്ദുൾ മജീദ് ( ചോട്ടു)
മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗദ
വി എം വള്ളി
സി കെ നൗഷാദ്
തുടങ്ങിയവർസംസാരിച്ചു..
സംഘാടകസമിതി അംഗങ്ങളും സുരക്ഷ വളണ്ടിയർമാരും  പരിപാടിയിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍