കപ്പ് ബുൾബുൾ ഉത്സവം
താമരശ്ശേരി:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച കപ്പ് ബുൾബുൾ ഉത്സവം ജനുവരി 16 17 തീയതികളിൽ ജി എൽ പി എസ് കോരങ്ങാട് വെച്ച് നടന്നു .16ന് വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ താമരശ്ശേരി അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ പൗളി മാത്യു ഉത്സവം ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രട്ടറി ശ്രീമതി ജ്യോതി നാരായണൻ ആശംസ അർപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പറും പി ടി എ പ്രസിഡന്റുമായ ഹബീബ് റഹ്മാൻ ജി എൽ പി എസ് കോരങ്ങാട് ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഉത്സവ ലീഡർ കെ പി കൃഷ്ണദാസ് നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ ജില്ലാ കമ്മീഷണർമാരായ ജ്യോതി ലക്ഷ്മി,രമ, ജില്ലാ വൈസ് പ്രസിഡൻറ് വി രാജൻ ജില്ലാ കമ്മീഷണർ എം ഫിലിപ്പ്, ഡിടിസി ശ്രീ എം ഇ ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ നികേഷ് കുമാർ ലീഡർ ട്രെയിനർ ശ്രീമതി ഭാഗ്യം ഡിടിസി (G) വിനോദിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. കബ്ബ് മാസ്റ്റർമാരായ അജയ് വിൽസൺ അക്ഷയജിത്ത് എം.ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍