ലാന്റിങ്ങിനിടെ നിയന്ത്രണം നഷ്ടമായി അപകടം; മഹാരാഷ്ട്ര മുഖ്യമന്ത്രി അജിത് പവാറിന് ദാരുണാന്ത്യം


മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ടു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാരാമതിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റൺവേയിൽ വെച്ച് തകരുകയായിരുന്നു. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. പവാറടക്കം അ‍ഞ്ച് പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.