പണമിടപാടിന്റെ പേരിൽ സംഘർഷം ,വാഹനമിടിപ്പിച്ചു തെറിപ്പിച്ചു.
മുക്കം:കൊടിയത്തൂർ പഴംപറംബ് സ്വദേശികളായ സുഹൃത്തുക്കളായ തൻസീഫും ,ഇർഫാനും തമ്മിൽ ഉണ്ടായ പണമിടപാടിന്റെ പേരിൽ ഇന്ന് രാവിലെ ഇർഫാൻ തന്സീഫിന്റെ വീട്ടിൽ പോയി മർദിക്കുകയായിരുന്നു .മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ തൻസീഫിനെ മർദിച്ച ഇർഫാൻ തന്നെയാണ് ഹോസ്പിറ്റലിൽ എത്തിച്ചത് . അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും കാർ പാർക്ക് ചെയ്യട്ടെ എന്ന് പറഞ്ഞു ഇർഫാൻ സ്ഥലത്തുനിന്നും പോകുകയായിരുന്നു .
തുടർന്ന് തന്സീഫിന്റെ സഹോദരങ്ങളായ തസ്‌നീം ,തന്സീൽ എന്നിവർ സഹോദരന് മർദ്ദനമേറ്റ വിവരം അറിഞ്ഞു ഹോസ്പിറ്റലിലേക്ക് വരുന്ന വഴിയിൽ പാഴൂരിൽ വെച്ച് ഇർഫാന്റെ കാർ കാണുകയും തടയാൻ ശ്രമിക്കുകയും ചെയ്യുകയും ചെയ്തു .എന്നാൽ ഇർഫാൻ കാർ നിർത്താതെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു .നാട്ടുകാർ ഉടനെ KMCT യിൽ പ്രവേശിപ്പിച്ചു .
ഇർഫാൻ ഇപ്പോൾ ഒളിവിൽ ആണ്
മാവൂർ പോലീസും ,മുക്കം പോലീസും കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
പരിക്കേറ്റ മൂന്നുപേരെയും വിദഗ്ധ ചികിത്സക്കായി ഉടനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും .
