അൽഫിത്റ പ്രീസ്കൂൾവാർഷികം ഇന്ന്

താമരശ്ശേരി : താമരശ്ശേരി അൽഫിത്റ ഇസ്‌ലാമിക് പ്രീസ്കൂൾ വാർഷികം ഇന്ന് വൈകുന്നേരം 3 മണിക്ക് താമരശ്ശേരി പഴയ സ്റ്റാൻ്റിന് സമീപത്തെ അൽഫിത്റ കാമ്പസിൽ നടക്കും. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ ഈർപ്പോണ ഉദ്ഘാടനം ചെയ്യും. അൽ ഫിത്റ എ.ഒ  അബ്ദുൽ ജലീൽ ടി.പി അധ്യക്ഷത വഹിക്കും. മാനേജർ പി.സി അബ്ദുസലാം, പി.പി ജംഷീർ, വി.കെ ഉനൈസ് സ്വലാഹി, സി.പി സജീർ, കെ അബ്ദുൽനാസർ മദനി, ടി.പി നസീബ്, പ്രിൻസിപ്പാൾ ടി.കെ ശംസീന എന്നിവർ സംസാരിക്കും.